Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ ദുർബല...

കോൺഗ്രസ്​ ദുർബല സ്ഥാനാർഥികളെയല്ല നിർത്തിയിരിക്കുന്നത്​; പ്രിയങ്കയുടെ വാദം തള്ളി അഖിലേഷ്​

text_fields
bookmark_border
കോൺഗ്രസ്​ ദുർബല സ്ഥാനാർഥികളെയല്ല നിർത്തിയിരിക്കുന്നത്​; പ്രിയങ്കയുടെ വാദം തള്ളി അഖിലേഷ്​
cancel

ലഖ്​നോ: ദുർബലരായ കോൺഗ്രസ്​ സ്ഥാനാർഥികൾ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറക്കുമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വാദത്തെ തള്ളി സമാജ്​വാദി പാർട്ടി ​അധ്യക്ഷൻ അഖിലേഷ്​ യാദവ്​. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരിടത്തും ദുര്‍ബല സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും ഒരു പാർട്ടിയും അങ്ങനെ ചെയ്യില്ലെന്നും അഖിലേഷ്​ പറഞ്ഞു.

കോണ്‍ഗ്രസ് എവിടെയെങ്കിലും ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. ഒരു പാര്‍ട്ടിയും അങ്ങനെ ചെയ്തിട്ടില്ല. ജനങ്ങള്‍ കോൺഗ്രസി​​െൻറ കൂടെയില്ലാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ന്യായീകരണങ്ങള്‍ പറയുന്നതെന്നും അഖിലേഷ്​ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം റായ്ബറേലിയില്‍ നടന്ന റാലിയിൽ ഉത്തർപ്രദേശിലെ ദുർബലരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികൾ ബി.ജെ.പിയുടെ വോട്ട്​ വിഹിതം കുറക്കുമെന്നാണ്​ പ്രിയങ്ക പ്രസ്​താവന നടത്തിയത്​. ശക്തമായ പോരാട്ടമാണ്​ കോൺഗ്രസ്​ സ്ഥാനാർഥികൾ നടത്തുന്നത്​. സ്ഥാനാര്‍ഥികള്‍ ശക്തരായ ഇടങ്ങളില്‍ കോണ്‍ഗ്രസ് ജയിക്കും. അല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതം കുറക്കുമെന്നുമായിരുന്നു പ്രിയങ്കയുടെ പ്രസ്​താവന.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വലിയ വ്യത്യാസമില്ലെന്നും അഖിലേഷ്​ യാദവ്​ പറഞ്ഞു. കോൺഗ്രസ്​ ബി.ജെ.പിയെ മുതലെടുക്കുകയാണ്​. പ്രതിപക്ഷനേതാക്കളെ ഭയപ്പെടുത്താനും എന്‍ഫോഴ്‌സ്‌മ​െൻറ്​ ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ ദുരുപയോഗം ചെയ്യാനും ബി.ജെ.പി പഠിച്ചത് കോണ്‍ഗ്രസില്‍ നിന്നാണ്. തനിക്കെതിരെയും മുലായം സിങ് യാദവിനെതിരെയും പൊതുതാത്പര്യഹര്‍ജികള്‍ നല്‍കിയ വ്യക്തി ലഖ്‌നോവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ചടങ്ങിലുണ്ടായിരുന്നുവെന്നും അഖിലേഷ് ആരോപിച്ചു.

മഹാഗഡ്ബന്ധന്‍ കോണ്‍ഗ്രസി​​െൻറ ബി ടീമാണെന്ന ആരോപണവും ബി.ജെ.പി പറയുന്നതാണ്​ അഖിലേഷും മായാവതിയും അനുസരിക്കുക എന്ന കോൺഗ്രസി​​െൻറ ആരോപണവും അഖിലേഷ്​ തള്ളി. രാജ്യത്തിന് ഒരു പുതിയ പ്രധാനമന്ത്രിയെ നല്‍കുന്നതിനുവേണ്ടിയാണ് തങ്ങളുടെ മഹാഗഡ്ബന്ധനെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressakhilesh yadavpriyanka gandhi
News Summary - Congress has fielded weak candidates anywhere- Akhilesh Yadav- India news
Next Story