'ജമ്മു കശ്മീരിൽ തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നു'
text_fieldsജമ്മു: ജമ്മു കശ്മീരിൽ തീവ്രവാദവും വിഘടനവാദവും പ്രോത്സാഹിപ്പിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്‌ന. ഗുപ്കർ സഖ്യത്തിന്‍റെ തലപ്പത്തുള്ള നേതാക്കൾ അധികാരത്തിലിരുന്നപ്പോൾ ജമ്മു കശ്മീരിനെ കൊള്ളയടിച്ചെന്നും അബ്ദുള്ളയും മുഫ്തി കുടുംബങ്ങളും ജമ്മുവിനെ നശിപ്പിച്ചന്നും റെയ്ന കൂട്ടിച്ചേർത്തു.
'ഇന്ന് കോൺഗ്രസും ഗുപ്കർ സംഘത്തിന്‍റെ ഭാഗമായി മാറിയിട്ടുണ്ട്. ജമ്മു കശ്മീരിൽ പാകിസ്ഥാനിലെ പോലെ സാഹചര്യം, ഭീകരത, വിഘടനവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അവർ ഗൂഢാലോചന നടത്തുകയാണ്. പാകിസ്ഥാന്‍റെയും ചൈനയുടെയും നിർദ്ദേശത്തിന് ശേഷം കോൺഗ്രസ് ഗുപ്കർ സഖ്യത്തിന്‍റെ ഭാഗമാവുകയായിരുന്നു'- റെയ്ന പറഞ്ഞു.
അതേസമയം പീപ്ൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷന്‍റെ ഭാഗമല്ല കോൺഗ്രസ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
'കോണ്‍ഗ്രസും ഗുപ്കര്‍ സഖ്യവും ചേര്‍ന്ന് കശ്മീരിനെ ഭീകരതയുടെ അരക്ഷിതാവസ്ഥയിലേയ്ക്ക് തിരികെ കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നത്. ഭരണഘടനയുടെ 370ാം അനുച്ഛേദം പുന:സ്ഥാപിച്ച് സ്ത്രീകളുടെയും ദലിതരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
"സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെതിരെ പോരാടുന്നതും ഇപ്പോൾ ദേശവിരുദ്ധമാണ്. അധികാരത്തിനായുള്ള വിശപ്പകറ്റാൻ ബി.ജെ.പിക്ക് എന്ത് സഖ്യമുണ്ടാക്കാം, പക്ഷേ ദേശീയ താതപര്യം നിലനിർത്തിയുള്ള സഖ്യ ശ്രമത്തെ അവർ തകർക്കാൻ ശ്രമിക്കുകയാണ്' മറുപടിയായി മെഹബൂബ പ്രതികരിച്ചിരുന്നു.
നവംബർ 28 നും ഡിസംബർ 19 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായി ജമ്മു കശ്മീരിൽ ഡി.ഡി.സി വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണൽ ഡിസംബർ 22 ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

