ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനിടയിൽ കോൺഗ്രസ് കൂടുതൽ ഇടത് സ്വഭാവമുള്ള പാർട്ടിയായി മാറി -ശശി തരൂർ
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറിയെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ഹൈദരാബാദിൽ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ 'റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകൾ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസും ഇടതുപാർട്ടികളും ഒന്നിക്കുന്നത് റാഡിക്കൽ സെൻട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് തരൂർ ഇക്കാര്യം പറഞ്ഞത്.
1990കളില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രാബല്യത്തില്‍ വരുത്തിയ ചില നയങ്ങള്‍ ഓര്‍മിപ്പിച്ച ശശി തരൂര്‍ ഇവ പിന്നീട് അധികാരത്തില്‍ വന്ന ബി.ജെ.പിയും പിന്തുടര്‍ന്നിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.
1991 നും 2009 നും ഇടയിൽ കോൺഗ്രസിൽ കേന്ദ്രീകൃത ഘട്ടം ഉണ്ടായിരുന്നു. അതിനുശേഷം അത് മാറാൻ തുടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്, പ്രത്യയശാസ്ത്രപരമായോ അല്ലാതെയോ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇടതുപക്ഷ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമോ എന്ന ചോദ്യത്തിന്, സാഹചര്യങ്ങളിൽ വലിയ വ്യത്യാസമുണ്ടാകാത്ത പക്ഷം താൻ മത്സരിക്കുന്നതിനുള്ള സാധ്യതയില്ലെന്നും തരൂർ പറഞ്ഞു. മത്സരിക്കാൻ സാധ്യമായ ഒരു നടപടിക്രമവും സംവിധാനവും കോൺഗ്രസിനുണ്ടായിരുന്നു എന്നതിൽ തനിക്കിപ്പോഴും സന്തോഷമുണ്ടെന്ന് തരൂർ പറഞ്ഞു. കോൺഗ്രസിൽ മാത്രമല്ല, രാജ്യത്തെ എല്ലാ പാർട്ടിയിലും പാർട്ടിക്കുള്ളിലെ ജനാധിപത്യം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ വന്നത്, ഒരുതുള്ളി വിയർപ്പു പോലും ഒഴുകിയിട്ടില്ല -എം.എം. ഹസൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും നെഹ്റു കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്ത്. നെഹ്റുവിനെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരിക്കെ തരൂർ അതിന് മുതിർന്നത് ശരിയല്ല. രാജിവെച്ച് വിമർശിക്കാം. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ വന്നത്. സമൂഹത്തിനുവേണ്ടി ഒരുതുള്ളി വിയർപ്പു പോലും ഒഴുകിയിട്ടില്ല. വസ്തുതകളെല്ലാം തമസ്കരിച്ചാണ് തരൂർ ലേഖനമെഴുതിയതെന്നും ഹസൻ പറഞ്ഞു. നെഹ്‌റു സെന്റർ നടത്തുന്ന നെഹ്‌റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു പരാമര്‍ശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

