Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2019 5:19 AM GMT Updated On
date_range 29 April 2019 6:26 AM GMTമോദിക്കും അമിത് ഷാക്കുമെതിരെ നടപടിയില്ല; കോൺഗ്രസ് സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്കുമെതിരെ നൽകിയ പരാതികളിൽ തെ രഞ്ഞെടുപ്പ് കമീഷൻ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ്. പരാതികളിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു.
പരാതികളിൽ 24 മണിക്കൂറിനകം നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്നാണ് കോൺഗ്രസ് ആവശ്യം. കോൺഗ്രസ് എം.പി സുസ്മിത ദേവാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നരേന്ദ്രമോദിയുടെയും അമിത് ഷായുടെ വർഗീയതയുണ്ടാക്കുന്ന പ്രസംഗങ്ങൾക്കെതിരെ നടപടി വേണമെന്നാണ് കോൺഗ്രസിൻെറ പ്രധാന ആവശ്യം. ഇതിനൊപ്പം സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന ബി.ജെ.പി സമീപനത്തിനെതിരെയും കോൺഗ്രസിന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story