Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''കോ​ൺ​ഗ്ര​സി​െൻറ...

''കോ​ൺ​ഗ്ര​സി​െൻറ ന​ല്ല ദി​ന​ങ്ങ​ൾ ക​ണ്ട​വ​രാ​ണ്​ ഞ​ങ്ങ​ൾ. ത​ള​രു​ന്ന​തു കാ​ണാ​ൻ വ​യ്യ''

text_fields
bookmark_border
കോ​ൺ​ഗ്ര​സി​െൻറ ന​ല്ല ദി​ന​ങ്ങ​ൾ ക​ണ്ട​വ​രാ​ണ്​ ഞ​ങ്ങ​ൾ. ത​ള​രു​ന്ന​തു കാ​ണാ​ൻ വ​യ്യ
cancel

ജ​മ്മു: ഒ​രു പ​തി​റ്റാ​ണ്ടി​നി​ട​യി​ൽ കോ​ൺ​ഗ്ര​സ്​ വ​ല്ലാ​തെ മെ​ലി​ഞ്ഞെ​ന്നും പു​തി​യ ത​ല​മു​റ നേ​താ​ക്ക​ളു​മാ​യു​ള്ള അ​ടു​പ്പം ഉ​റ​പ്പു​വ​രു​ത്താ​ൻ ശ്ര​മം വേ​ണ​മെ​ന്നും കോൺഗ്രസിൽ വി​മ​ത ​ശബ്​ദമയുയർത്തിയ നേ​താ​ക്ക​ൾ. താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ബ​ന്ധം പു​നഃ​സ്​​ഥാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം പ്ര​ഖ്യാ​പി​ച്ച്​ ജ​മ്മു​വി​ൽ ശ​നി​യാ​ഴ്​​ച ന​ട​ത്തി​യ 'ശാ​ന്തി സ​മ്മേ​ള​ന'​ത്തി​ലാ​ണ്​ നേ​തൃ​സം​ഘം ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ച്ച​ത്.

പാ​ർ​ല​മെൻറി​ൽ നി​ന്ന്​ വി​ര​മി​ക്കാ​ൻ ഗു​ലാം ന​ബി ആ​സാ​ദി​നെ അ​നു​വ​ദി​ക്കാ​നു​ള്ള പാ​ർ​ട്ടി തീ​രു​മാ​നം ഏ​റെ ദുഃ​ഖി​പ്പി​ച്ച​താ​യി ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ഗു​ലാം ന​ബി​യു​ടെ അ​നു​ഭ​വ​ത്ത​ഴ​ക്കം കോ​ൺ​ഗ്ര​സ്​ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി​യി​രു​ന്നു. ഓ​രോ സം​സ്​​ഥാ​ന​ത്തെ​യും കോ​ൺ​ഗ്ര​സി​െൻറ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ വ്യ​ക്​​ത​മാ​യി അ​റി​യു​ന്ന നേ​താ​വാ​ണ്​ ഗു​ലാം ന​ബി. എ​ന്തു​കൊ​ണ്ടാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ പ്രാ​യോ​ഗി​ക പ​രി​ച​യം കോ​ൺ​ഗ്ര​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​ത്​ എ​ന്ന്​ മ​ന​സ്സി​ലാ​വു​ന്നി​ല്ല. പാ​ർ​ട്ടി നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ ജ​മ്മു സ​മ്മേ​ള​ന​മെ​ന്ന്​ ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ ദു​ർ​ബ​ല​മാ​യി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ ഇ​വി​ടെ ഒ​ത്തു കൂ​ടി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യെ ശ​ക്​​തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ത​ങ്ങ​ളി​ലാ​രും ജ​ന​ൽ​വ​ഴി ചാ​ടി​ക്ക​ട​ന്ന്​ പാ​ർ​ട്ടി​യി​ൽ എ​ത്തി​യ​ത​ല്ലെ​ന്നാ​യി​രു​ന്നു ആ​ന​ന്ദ്​ ശ​ർ​മ​യു​ടെ ഓ​ർ​മ​പ്പെ​ടു​ത്ത​ൽ. പ​ടി​വാ​തി​ലി​ലൂ​ടെ ത​ന്നെ​യാ​ണ്​ ക​ട​ന്നു വ​ന്ന​ത്. വി​ദ്യാ​ർ​ഥി, യു​വ​ജ​ന പ്ര​സ്​​ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ടാ​ണ്​ എ​ത്തി​യ​ത്. ഇ​ന്ന്​ എ​വി​ടെ​യാ​ണോ, അ​വി​ടെ​യെ​ത്താ​ൻ ഒ​ത്തി​രി ദൂ​രം ന​ട​ന്നി​ട്ടു​ണ്ട്.1950ക​ൾ​ക്കു​ശേ​ഷം ജ​മ്മു-​ക​ശ്​​മീ​രി​ന്​ രാ​ജ്യ​സ​ഭ​യി​ൽ ഒ​രു പ്ര​തി​നി​ധി ഇ​ല്ലാ​തെ പോ​കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണെ​ന്നും അ​തു തി​രു​ത്ത​പ്പെ​ട​ണ​മെ​ന്നും ആ​ന​ന്ദ്​ ശ​ർ​മ പ​റ​ഞ്ഞു. പാ​ർ​ട്ടി​യെ ശ​ക്​​തി​പ്പെ​ടു​ത്താ​നാ​ണ്​ ശ​ബ്​​ദ​മു​യ​ർ​ത്തു​ന്ന​ത്. എ​ല്ലാ​യി​ട​ത്തും പാ​ർ​ട്ടി ശ​ക്​​തി​പ്പെ​ട​ണം.

പു​തി​യ ത​ല​മു​റ​ക്ക്​ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധം വേ​ണം. കോ​ൺ​ഗ്ര​സി​െൻറ ന​ല്ല ദി​ന​ങ്ങ​ൾ ക​ണ്ട​വ​രാ​ണ്​ ത​ങ്ങ​ൾ. പ്രാ​യം ചെ​ല്ലു​േ​മ്പാ​ൾ അ​തു ത​ള​രു​ന്ന​തു കാ​ണാ​ൻ വ​യ്യ. കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കും. ത​ങ്ങ​ൾ കോ​ൺ​ഗ്ര​സു​കാ​രാ​ണോ എ​ന്ന്​ നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​കാ​ശം ആ​ർ​ക്കും ന​ൽ​കി​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​െൻറ ഐ​ക്യ​ത്തി​ലും ശ​ക്​​തി​യി​ലു​മാ​ണ്​ വി​ശ്വാ​സ​മെ​ന്ന്​ ആ​ന​ന്ദ്​ ശ​ർ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil sibalanand sharmaCongress
News Summary - Congress getting weaker, have seen its better days
Next Story