Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക: ജെ.ഡി.എസിന്​...

കർണാടക: ജെ.ഡി.എസിന്​ ധനകാര്യം, ആഭ്യന്തരം കോൺഗ്രസിന്​  

text_fields
bookmark_border
കർണാടക: ജെ.ഡി.എസിന്​ ധനകാര്യം, ആഭ്യന്തരം കോൺഗ്രസിന്​  
cancel

കർണാടക: ആർ.ആർ നഗറിലും കോൺഗ്രസ്​ വിജയം കൈവരിച്ചതോടെ കർണാടകയിൽ മന്ത്രിസഭാ വിപുലീകരണത്തിന്​ അന്തിമ രൂപം നൽകാൻ കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യം. കോൺഗ്രസിന്​ ആഭ്യന്തരവും ജെ.ഡി.എസിന്​ ധനകാര്യവും നൽകാനാണ്​ ധാരണ.

മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക. കാർഷിക വായ്​പ എഴുതിത്തള്ളുന്നതുമായി ബന്ധ​െപ്പട്ട കാര്യങ്ങളിൽ പ്രകടന ​പത്രികയിലെ വാഗ്​ദാനങ്ങൾ പാലിക്കാൻ കുമാരസ്വാമിക്ക്​ ധനകാര്യം ആവശ്യമാണ്​.  ഉപമുഖ്യമന്തി ജി. പരമേശ്വരക്ക്​ ആണ്​ ആഭ്യന്തരത്തിന്​ സാധ്യത. 

സഖ്യ സർക്കാറിൽ കോൺഗ്രസിന്​ 22 ഉം ജെ.ഡി.എസിന്​ 12 മന്ത്രിമാരുണ്ടാകുമെന്നാണ്​ സൂചന. ആർക്കൊക്കെ ഏ​െതാക്കെ വകുപ്പ്​ നൽകും തുടങ്ങി മറ്റു കാര്യങ്ങൾ തിങ്കളാഴ്​ചയായിരിക്കും തീരുമാനിക്കുക. സോണിയാ ഗാന്ധിയുടെ ആരോഗ്യ പരിശോധനക്കായി വിദേശത്തേക്ക്​ പോയ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടക മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട്​ ​െപ​െട്ടന്ന്​ തന്നെ മടങ്ങുമെന്നാണ്​ റിപ്പോർട്ട്​. 

 77 സീറ്റ്​ കോൺഗ്രസിനും 37 സീറ്റ്​ ജെ.ഡി^എസിനുമുള്ള സഖ്യ സർക്കാറിന്​ രണ്ട്​ സ്വതന്ത്രരുടെ പിന്തുണയോടെ ഭൂരിപക്ഷം 116 ആയിരുന്നു. ആർ. ആർ നഗറിൽ കൂടി കോൺഗ്രസ്​ ജയിച്ചതോടെ ഭൂരിപക്ഷം 117 ആയിട്ടുണ്ട്​. 104 സീറ്റാണ്​ പ്രതിപക്ഷമായ ബി.ജെ.​പിക്കുള്ളത്​.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdsmalayalam newsKarnataka electionCabinet Expansion
News Summary - Congress gets home ministry while Janata Dal manages to finance - India News
Next Story