Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാൽ തുടരും; രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല

text_fields
bookmark_border
കേരളത്തിന്‍റെ ചുമതലയിൽ നിന്ന് താരിഖ് അൻവറെ മാറ്റി, പകരം ദീപദാസ് മുൻഷി
കോൺഗ്രസ് ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാൽ തുടരും; രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെ ചുമതല
cancel

ന്യൂഡൽഹി: കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കെ.സി. വേണുഗോപാൽ എം.പി തുടരും. അജയ് മാക്കൻ എ.ഐ.സി.സി ട്രഷററായും മിലിന്ത് ദിയോറ, വിജയ് ഇന്ദർ സിഗ്ല എന്നിവർ ജോയിന്‍റ് ട്രഷററായും തുടരും. ജയ്റാം രമേശിന് തന്നെയാണ് കമ്യൂണിക്കേഷൻ വിഭാഗത്തിന്‍റെ ചുമതല വഹിക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് നേതാക്കൾക്ക് ചുമതലകൾ പുതുക്കി നിശ്ചയിച്ചത്.

അതേസമയം, കേരളത്തിന്‍റെ ചുമതലയിൽ നിന്ന് താരിഖ് അൻവറെ കോൺഗ്രസ് ഹൈക്കമാൻഡ് മാറ്റി. ദീപദാസ് മുൻഷിക്ക് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും ചുമതലയും തെലങ്കാനയുടെ അധിക ചുമതലയും നൽകി. പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെയും സചിൻ പൈലറ്റിന് ചത്തീസ്ഗഡിന്‍റെയും ചുമതലയും നൽകി.

അന്തരിച്ച മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയാണ് ദീപദാസ് മുൻഷി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress General Secretary K.C. Venugopal will continue; Ramesh Chennithala is in charge of Maharashtra
Next Story