Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Congress Fumes As Senior Ministers Veep Speaker Skip Nehru Anniversary
cancel
Homechevron_rightNewschevron_rightIndiachevron_rightപാർല​െമന്‍റിൽ...

പാർല​െമന്‍റിൽ സംഘടിപ്പിച്ച നെഹ്​റുവിന്‍റെ ജന്മവാർഷിക ചടങ്ങിൽ​ പ​ങ്കെടുക്കാതെ​ കേന്ദ്രമന്ത്രിമാർ; പ്രതിഷേധം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യ​​ത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിൻറെ ജന്മദിനത്തിൽ പാർലമെന്‍റിൽ സംഘടിപ്പിച്ച ചടങ്ങിൽനിന്ന്​ മുതിർന്ന കേന്ദ്രമന്ത്രിമാർ വിട്ടുനിന്നതിൽ കോൺഗ്രസ്​ പ്രതിഷേധം. ലോക്​സഭ സ്​പീക്കർ ഓം ബിർളയും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവും ചടങ്ങിൽനിന്ന്​ വിട്ടുനിന്നതായും കോൺഗ്രസ്​ അറിയിച്ചു.

രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിന്‍റെ ജന്മദിനമാണ്​ നവംബർ 14. രാജ്യം നെഹ്​റുവിനോടുള്ള ആദര സൂചകമായി നവംബർ 14 ​ശിശുദിനമായി ആഘോഷിച്ചുപോരുന്നു. നെഹ്​റുവിന്‍റെ ജന്മദിനത്തിൽ പാർ​ലമെന്‍റിലെ​ സെൻട്രൽ ഹാളിൽ സ്​ഥാപിച്ചിരിക്കുന്ന നെഹ്​റുവിന്‍റെ ഛായാചിത്രത്തിൽ എല്ലാവർഷവും പുഷ്​പാർച്ചന നടത്തും. ഈ ചടങ്ങിൽനിന്നാണ്​ മുതിർന്ന കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ വിട്ടുനിന്നത്​.

സംഭവത്തിൽ പ്രതിഷേധവുമായി രാജ്യസഭ കോൺഗ്രസ്​ ചീഫ്​ വിപ്പ്​ ജയ്​റാം രമേശ്​ രംഗത്തെത്തി. 'പാർലമെന്‍റിൽ സെന്‍ട്രൽ ഹാളിൽ നടന്ന ജന്മ വാർഷിക പരിപാടിയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറി. ലോക്​സഭ സ്​പീക്കർ എത്തിയില്ല. രാജ്യസഭ ചെയർമാനും എത്തിയില്ല. ഒരു കേന്ദ്രമന്ത്രിപോലും സന്നിഹിതനായിരുന്നില്ല. ഇതിനേക്കാൾ കൂടുതൽ ക്രൂരത മ​റ്റെന്തുണ്ട്​​?' -ജയ്​റാം രമേശ്​ ട്വീറ്റ്​ ചെയ്​തു. മറ്റു പ്രതിപക്ഷ നേതാക്കളും ഭരണപക്ഷ നേതാക്കളുടെ നടപടിയെ അപലപിച്ചു.

'ഇതിൽ യാതൊന്നും എന്നെ അത്​ഭുതപ്പെടുത്തുന്നില്ല. പാർലമെന്‍റ്​ ഉൾപ്പെടെ ഇന്ത്യയുടെ മഹത്തായ സ്​ഥാപനങ്ങളെല്ലാം ഓരോ ദിവസവും ഈ ഭരണം തകർക്കുകയാണ്​' -മുതിർന്ന തൃണമൂൽ കോൺഗ്രസ്​​ നേതാവ്​ ഡെറിക്​ ഒബ്രിയാൻ ട്വീറ്റ്​ ചെയ്​തു.

നെഹ്​റുവിന്‍റെ ജന്മ വാർഷികത്തിൽ പാർലമെന്‍റിൽ നടന്ന അനുസ്​മരണ ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ്​ സിങ്​ വർമ, ലോക്​സഭ പ്രതിപക്ഷ നേതാവ്​ മല്ലികാർജ്ജുൻ ഖാർഗെ, കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ പ​െങ്കടുത്തു.

1966 മേയ്​ അഞ്ചിന്​ പാർലമെന്‍റ​ിലെ സെൻട്രൽ ഹാളിൽ ​അന്നത്തെ ​രാഷ്​ട്രപതിയായിരുന്ന ഡോ. എസ്​. രാധാകൃഷ്​ണനാണ്​ ജവഹർലാൽ നെഹ്​റുവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്​തത്​. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോട്​ അനുബന്ധിച്ച്​ ആസാദി കാ അമൃത്​ മഹോത്സവ്​ പരിപാടിയിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പോസ്റ്ററിൽനിന്ന്​ നെഹ്​റുവിന്‍റെ ചിത്രം ഒഴിവാക്കിയതിനെതിരെ പ്രതി​േഷധം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruCongressBJP
News Summary - Congress Fumes As Senior Ministers Veep Speaker Skip Nehru Anniversary
Next Story