ബി.ജെ.പിയുടെ ഹിന്ദുത്വ തന്ത്രമാണ് കോൺഗ്രസും പിന്തുടരുന്നത്- ഉവൈസി
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ ഹിന്ദുത്വ തത്വമാണ് കോൺഗ്രസും പിന്തുടരുന്നതെന്ന് അസദുദ്ദീൻ ഉവൈസ്. ആജ് തക് ചാനൽ നടത്തിയ പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് ഉവൈസി കോൺഗ്രസിെൻറ മൃദുഹിന്ദുത്വത്തിനെതിരെ രംഗത്തെത്തിയത്.
മുസ്ലിംകൾക്ക് ബി.ജെ.പി സീറ്റ് നൽകാത്തതിനെയും ഉവൈസി വിമർശിച്ചു. ഗുജറാത്ത്, കർണാടക നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുസ്ലിംകൾക്ക് ടിക്കറ്റ് നൽകാത്തത് ശരിയായില്ല. ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ അവകാശവാദം തെറ്റാണെന്നും ഉവൈസി പറഞ്ഞു. മുസ്ലിംകൾ കൂടുതലായി രാഷ്ട്രീയത്തിൽ ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ ആരെയും നിർബന്ധിക്കരുത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്രം എല്ലാവർക്കുമുണ്ട്. ദേശീയഗാനം, ദേശീയ ഗീതം എന്നിവക്ക് ഒന്നും പകരംവെക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
