Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോ​ൺ​ഗ്ര​സ്​...

കർണാടകയിൽ കോ​ൺ​ഗ്ര​സ്​ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക നാളെ

text_fields
bookmark_border
Congress
cancel

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ഈ​മാ​സം 17ന് ​പു​റ​ത്തി​റ​ക്കു​മെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. അ​ന്ന് പാ​ർ​ട്ടി​യു​ടെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യു​ടെ യോ​ഗം ചേ​രു​ന്നു​ണ്ട്. അ​തി​ൽ പ​ട്ടി​ക​യു​ടെ അ​ന്തി​മ​രൂ​പ​മാ​കും. സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ക്കാ​നു​ള്ള സ്‌​ക്രീ​നി​ങ് ക​മ്മി​റ്റി ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്നി​രു​ന്നു. ജ​യ​സാ​ധ്യ​ത​ക്കാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. 224 അം​ഗ നി​യ​മ​സ​ഭ​യി​ൽ 150 സീ​റ്റു​ക​ളി​ലെ വി​ജ​യ​മാ​ണ് പാ​ർ​ട്ടി ഇ​ത്ത​വ​ണ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത്ത​വ​ണ ജെ.​ഡി.​എ​സാ​ണ് ആ​ദ്യം സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. 93 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പാ​ർ​ട്ടി പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തു​പ്ര​കാ​രം പ്ര​ചാ​ര​ണ​വും ന​ട​ന്നു​വ​രു​ന്നു. ബി.​ജെ.​പി​യു​ടെ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidate listCongress
News Summary - Congress first phase candidate list in Karnataka tomorrow
Next Story