Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടി വിരുദ്ധ...

പാർട്ടി വിരുദ്ധ പ്രവർത്തനം: സ്​പർദ ചൗധരിയെ കോൺഗ്രസ്​ സസ്​പെൻറ്​ ചെയ്​തു

text_fields
bookmark_border
പാർട്ടി വിരുദ്ധ പ്രവർത്തനം: സ്​പർദ ചൗധരിയെ കോൺഗ്രസ്​ സസ്​പെൻറ്​ ചെയ്​തു
cancel

ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്​ സ്​പർദ ചൗധരിയെ കോൺഗ്രസ്​ ആറു വർഷത്തേക്ക്​ സസ്​പ​​െൻറ്​ ചെയ്​തു. രാജസ്​ഥാനിലെ ഫുലേര മണ്ഡലത്തിൽ നിന്ന്​ മത്സരിക്കാൻ സ്​പർദക്ക്​​ സീറ്റ്​ നിഷേധിച്ചതിനെ തുടർന്ന്​ അവരെ പിന്തുണക്കുന്നവർ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വസതിക്കു മുമ്പിൽ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ്​ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്​.

രാജസ്​ഥാൻ കോൺഗ്രസ്​ അധ്യക്ഷൻ സചിൻ പൈലറ്റ്​ തന്നെ സമീപിച്ചുവെന്നും പാർട്ടി ടിക്കറ്റ്​ അനുവദിക്കുവാൻ പണം കൈപ്പറ്റിയെന്നും സ്​പർധ ചൗധരി ആരോപിച്ചിരുന്നു.

ഫുലേര മണ്ഡലത്തിൽ വിദ്യാധർ ചൗധരിക്കാണ്​ കോൺഗ്രസ്​ ടിക്കറ്റ്​ നൽകിയത്​. ഡിസംബർ ഏഴിന്​ നടക്കുന്ന രാജസ്​ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 32 അംഗ സ്​ഥാനാർഥി പട്ടിക ശനിയാഴ്​ച കോൺഗ്രസ്​ പുറത്തു വിട്ടു.

200 നിയമസഭ മണ്ഡലങ്ങളിലേക്ക്​ 184 അംഗ സ്​ഥാനാർഥികളുടെ പേരുകൾ കോൺഗ്രസ് ഇതുവരെ​ പ്രഖ്യാപിച്ചിട്ടുണ്ട്​. നാമനിർദ്ദേശ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 19 ആണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressRajasthanmalayalam newsspardha choudhari
News Summary - congress expels spardha choudhari for six years -india news
Next Story