Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Congress exit from alliance with RJD move to revive party in Bihar
cancel
Homechevron_rightNewschevron_rightIndiachevron_rightബിഹാർ...

ബിഹാർ മഹാസഖ്യത്തിൽനിന്ന്​ പിന്മാറി കോൺഗ്രസ്​; തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക്​ മത്സരിക്കും

text_fields
bookmark_border

പട്​ന: ബിഹാറിലെ മഹാസഖ്യത്തിൽനിന്ന്​ പിന്മാറി കോൺഗ്രസ്​. സി.പി.ഐ യുവനേതാവായിരുന്ന കനയ്യ കുമാർ, ജിഗ്​നേഷ്​ മേവാനി, ഹർദിക്​ പ​േട്ടൽ എന്നിവർ കോൺഗ്രസിന്‍റെ ഭാഗമാ​യതിന്​ പിന്നാലയാണ്​ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക്​ മത്സരിക്കാനുള്ള തീരുമാനം.

വെള്ളിയാഴ്ച ആർ.ജെ.ഡിയും ഇടതുപക്ഷ പാർട്ടികളും ഭാഗമായ സഖ്യം വിടുന്നതായി കോൺഗ്രസ്​ അറിയിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മാത്രമല്ല, 2024ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളിലും ഒറ്റക്ക്​ മത്സരിക്കുമെന്നും കോൺഗ്രസ്​ വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്‍റെ ഭാഗമായി കനയ്യകുമാറും ജിഗ്​നേഷ്​ മേവാനിയും ഹർദിക്​ പ​േട്ടലും താരപ്രചാരകരായി എത്തിയതോടെയാണ്​ ബിഹാർ കോൺഗ്രസ്​ രാഷ്​ട്രീയത്തിൽ വഴിത്തിരിവിന്​ ഇടയായത്​. കനയ്യയെ കോൺഗ്രസിലെടുക്കാനുള്ള തീരുമാനത്തിൽ സഖ്യകക്ഷിയായ ആർ.ജെ.ഡി എതിർപ്പ്​ രേഖപ്പെടുത്തിരുന്നു. കനയ്യ കോൺഗ്രസിലെത്തി​യതോടെ ഇരുപാർട്ടികളും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുറത്താകുകയായിരുന്നു.

കോൺഗ്രസ്​ കഴിഞ്ഞതവണ മത്സരിച്ച കുശേശ്വർ അസ്​താൻ സീറ്റ്​ ആർ.ജെ.ഡി ഏറ്റെടുത്തിരുന്നു. ഒക്​ടോബർ 30നാണ്​ ഇവിടെ ഉപതെരഞ്ഞെടുപ്പ്​. ഉപതെരഞ്ഞെടുപ്പിൽ ഇവിടെ ആർ.ജെ.ഡി സ്​ഥാനാർഥികൾക്ക്​ സഖ്യത്തിലെ മറ്റു പാർട്ടികൾ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തു. ഇതോടെ ആർ.ജെ.ഡി മുന്നണി മര്യാദ പാലിച്ചില്ലെന്ന ആരോപണം ഉയർത്തി കോൺഗ്രസ്​ രണ്ടു സീറ്റുകളിലും സ്​ഥാനാർഥിയെ നിർത്തി.

'രണ്ടു മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പ്​ കോൺഗ്രസിന്​ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുമെന്ന പാഠം നൽകി. വളരെക്കാലം മറ്റൊരു പാർട്ടിയ​ുടെ ഉൗന്നുവടിയായി നിൽക്കുന്നതിൽ കാര്യമില്ല' -എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ്​ നേതാവുമായ താരിഖ്​ അൻവർ പറഞ്ഞു.

'കുശേശ്വർ അസ്​താനിലെയും താരാപൂരിലെയും നിയമസഭ സീറ്റുകളിലെ വിജയം ഉറപ്പിക്കാൻ കനയ്യ കുമാറിനെ പോലെ കോൺഗ്രസിലെ നിരവധി നേതാക്കൾ പൂർണ സജ്ജരാണ്​. ആർ.ജെ.ഡിയുമായി ഒരു സൗഹൃദ മത്സരത്തിന്​ ഞങ്ങളില്ല. ജനങ്ങളുടെ വലിയ പിന്തുണയോടെ ജയിക്കാൻ വേണ്ടിയാണ്​ ഞങ്ങളുടെ മത്സരം' -ബിഹാർ പ്രദേശ്​ കോൺഗ്രസ്​ പാർട്ടി സംസ്​ഥാന നേതാവ്​ ഭഗത്​ ചരൺ ദാസ്​ പറഞ്ഞു.

അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ നേരിടാനാണ്​ കോൺഗ്രസ്​ പാർട്ടിയുടെ തയാറെടുപ്പ്​. മഹത്തായ രാഷ്​ട്രീയ പാർട്ടിയായതിനാൽ രാജ്യത്തെയും സംസ്​ഥാനത്തെ രക്ഷിക്കുകയെന്നതാണ്​ ഞങ്ങളുടെ ഉത്തരവാദിത്തം -ദാസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RJDCongressBihar Grand Alliance
News Summary - Congress exit from alliance with RJD move to revive party in Bihar
Next Story