Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ; സംഘടന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കും

text_fields
bookmark_border
പാർട്ടി നയരൂപവത്കരണ യോഗം വിളിച്ച് സോണിയ ഗാന്ധി
കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ; സംഘടന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കും
cancel

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഞായറാഴ്ച നടക്കും. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് വൈകീട്ട് നാലിനാണ് യോഗം. തെരഞ്ഞെടുപ്പ് തോൽവി ചർച്ചയാകും.

സെപ്റ്റംബറിൽ നിശ്ചയിച്ച സംഘടന തെരഞ്ഞെടുപ്പ് നേരത്തെയാക്കിയേക്കുമെന്നും സൂചനകളുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തകർച്ചയോടെ പാർട്ടി പുതിയ പ്രതിസന്ധി നേരിടുകയാണ്. കൂടാതെ, സോണിയ ഗാന്ധി കോൺഗ്രസിന്‍റെ നയരൂപവത്കരണ യോഗവും വിളിച്ചിട്ടുണ്ട്. രാവിലെ 10.30ന് സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം.

പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനു മുന്നോടിയായാണ് യോഗം. പ്രവർത്തക സമിതിയിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കും. തോൽവിക്കു പിന്നാലെ ദേശീയ നേതൃത്വം പലവിധ ചോദ്യങ്ങൾ നേരിടുകയാണ്. തിരുത്തൽവാദി നേതാക്കളും നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയിട്ടുണ്ട്.

ഗുലാംനബി ആസാദ്, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ വെള്ളിയാഴ്ച ഗുലാംനബിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ സമഗ്ര അഴിച്ചുപണി, സംഘടന തെരഞ്ഞെടുപ്പ് വേഗത്തിൽ പൂർത്തിയാക്കണം തുടങ്ങിയ കാര്യങ്ങൾ നേതാക്കൾ പ്രവർത്തക സമിതി യോഗത്തിൽ ആവശ്യപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Elections May Be Advanced At Meet Tomorrow After Poll Disaster
Next Story