കോൺഗ്രസ് പരാജയം; വിലയിരുത്തൽ നടക്കാത്തത് രാഹുൽ രാജിവെച്ചതിനാൽ -സൽമാൻ ഖുർശിദ്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചെന്ന് മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്. കോൺഗ്രസ് പരാജയകാരണം കണ്ടെത്താൻ അഞ്ചു മാസത്തോളമായി ബുദ്ധിമുട്ടുകയാണ്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ പദവി രാജിവെച്ചൊഴിഞ്ഞതിനാൽ പരാജയ കാരണം വിലയിരുത്താൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിയ താൽക്കാലിക സംവിധാനത്തിൽ താൻ തൃപ്തനല്ല. നേതാവ് ആരാണെങ്കിലും അവരെ സ്ഥിരമായി വേണമെന്നും എവിടെയെങ്കിലും ഇക്കാര്യം രേഖപ്പെടുത്തപ്പെടുമെന്നതിനാലാണ് തെൻറ വിഷമം പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദൗർഭാഗ്യകരവും ദുഃഖകരവുമായ കാര്യമെന്തെന്നാൽ, ഞങ്ങൾക്ക് ഞങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ടു എന്നതാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം തുടരണമെന്നാണ് തങ്ങളെല്ലാവരും ആഗ്രഹിക്കുന്നതെന്നും സൽമാൻ ഖുർശിദ് പറഞ്ഞു.
