ക്ഷേമം, വിമോചനം; അഞ്ചിന കാര്യപരിപാടിയുമായി കോൺഗ്രസ് പ്രകടന പത്രിക
text_fieldsന്യൂഡൽഹി: അഞ്ചു വർഷത്തെ മോദിഭരണം നാശോന്മുഖമാക്കിയ ഇന്ത്യക്ക് വിമോചനം വാഗ്ദാനം ചെയ്ത് കോൺഗ്രസ്. യുവാക്കൾക്ക് തൊഴിൽ, കർഷകന് സമാശ്വാസം, ദാരിദ്ര്യം നീക്കൽ, മെച്ചപ്പെട്ട സമ്പദ്വ്യവസ്ഥ, സുരക്ഷ എന്നിവക്ക് ഉൗന്നൽ. സമൃദ്ധിയും ക്ഷേമവുമെന്ന മുദ്രാവാക്യമാണ് ഇൗ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടു വെക്കുന്നത്.
ഒന്നാംഘട്ട വോെട്ടടുപ്പിെൻറ പ്രചാരണം ഒരാഴ്ചക്കകം അവസാനിക്കാനിരിക്കേ, പ്രതീക്ഷകൾ നിറവേറ്റുമെന്ന വാഗ്ദാനത്തോടെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. പ്രതിവർഷം 72,000 രൂപ എന്ന ക്രമത്തിൽ അഞ്ചു വർഷംകൊണ്ട് രാജ്യത്തെ അഞ്ചു കോടി ദരിദ്ര കുടുംബങ്ങൾക്ക് ശരാശരി മൂന്നു ലക്ഷം രൂപ നൽകുന്ന ന്യായ് പദ്ധതി കോൺഗ്രസ് മുന്നോട്ടു വെക്കുന്ന പ്രധാന ഉറപ്പാണ്.
പൊതുബജറ്റിനൊപ്പം പഴയ റെയിൽവേ ബജറ്റിെൻറ മാതൃകയിൽ പ്രത്യേക കിസാൻ ബജറ്റ് കൊണ്ടുവരും. തൊഴിലുറപ്പു പദ്ധതി ദിനങ്ങളുടെ എണ്ണം 100ൽ നിന്ന് 150 ആയി ഉയർത്തും. യുവാക്കൾക്ക് 22 ലക്ഷം തൊഴിലവസരങ്ങൾ. ബിസിനസ് തുടങ്ങുന്നവർക്ക് മുന്നു വർഷത്തേക്ക് ഒരുവിധ അനുമതികളും വാങ്ങേണ്ടതില്ല. കാർഷിക കടം തിരിച്ചടക്കാത്തതിന് ക്രിമിനൽ കേസെടുത്ത് ജയിലിൽ ഇടുന്ന രീതി അവസാനിപ്പിച്ച് സിവിൽ കേസായി കണക്കാക്കും.
വർഗീയതയുടെ ആൾക്കൂട്ട അതിക്രമങ്ങൾ തടയുന്നതിന് പുതിയ ലോക്സഭയുടെ ആദ്യസമ്മേളനത്തിൽ നിയമം പാസാക്കും. ദേശദ്രോഹ നിയമവും, അസ്വസ്ഥ സംസ്ഥാനങ്ങളിൽ സേനക്ക് പ്രത്യേകാവകാശം നൽകുന്ന ‘അഫ്സ്പ’ നിയമവും എടുത്തുകളയും. കശ്മീരിന് സാന്ത്വന സ്പർശം; പ്രശ്നപരിഹാരത്തിന് ചർച്ച. അഴിമതി തടഞ്ഞ് മെച്ചെപ്പട്ട ഭരണക്രമം ഉറപ്പു വരുത്തും.
രാജ്യത്തെ 121 കേന്ദ്രങ്ങളിലായി നടത്തിയ കൂടിയാലോചനാ േയാഗങ്ങളിലും ഒാൺലൈൻ സംവിധാനങ്ങളിലുമായി കിട്ടിയ 1.60 ലക്ഷം അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രകടന പത്രിക തയാറാക്കിയത്. 12 രാജ്യങ്ങളിെല പ്രവാസി പ്രതിനിധികളിൽ നിന്നുള്ള കാഴ്ചപ്പാടും ശേഖരിച്ചിരുന്നു.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന നേതാക്കളായ എ.കെ. ആൻറണി, പി. ചിദംബരം, സംഘടനാ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുേഗാപാൽ എന്നിവരുടെ സാന്നിധ്യത്തിൽ എ.െഎ.സി.സി ആസ്ഥാനത്തു വെച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പ്രകടന പത്രിക ഇറങ്ങിയിട്ടില്ല.
പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
- പ്രത്യേക കർഷക ബജറ്റ്്; കാർഷിക വികസനത്തിന് പ്രത്യേക കമീഷൻ
- പണമുറപ്പ് പദ്ധതി പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ
- അടുത്ത മാർച്ചിനു മുമ്പ് 22 ലക്ഷം യുവാക്കൾക്ക് തൊഴിൽ
- കൃഷി വായ്പ തിരിച്ചടക്കാത്തവർക്കെതിരെ ക്രിമിനൽ കേസില്ല
- തൊഴിലുറപ്പ് പദ്ധതി ദിനങ്ങൾ 100ൽ നിന്ന് 150 ആക്കും
- ബിസിനസ് തുടങ്ങാൻ മൂന്നു വർഷത്തേക്ക് സർക്കാർ അനുമതികൾ വേണ്ട
- ആൾക്കൂട്ട അതിക്രമം തടയാൻ പ്രത്യേക നിയമം
- ആരോഗ്യ പരിപാലനം വയോജനങ്ങളുടെ അവകാശം
- ദേശദ്രോഹ നിയമവും ‘അഫ്സ്പ’യും പിൻവലിക്കും
- ജി.എസ്.ടി പരിഷ്കരിക്കും; ആദായ നികുതി നിരക്കുകൾ യുക്തിസഹമാക്കും
- പ്രവാസി മന്ത്രാലയം പുനഃസ്ഥാപിക്കും; പ്രവാസികൾക്ക് നിക്ഷേപ പദ്ധതി
- കശ്മീരിന് സാന്ത്വന സ്പർശം; പ്രശ്നപരിഹാരത്തിന് ചർച്ച
- 12 വരെ പൊതുവിദ്യാഭ്യാസം സൗജന്യം; നിർബന്ധിതം
- വിദ്യാഭ്യാസ വിഹിതം ഇരട്ടിയാക്കും
- സ്കൂൾ വിദ്യാഭ്യാസ ചുമതല സംസ്ഥാനങ്ങൾക്ക്
- മത്സ്യ മേഖലക്ക് പ്രത്യേക മന്ത്രാലയം
- വോട്ടുയന്ത്രം കുറ്റമറ്റതാക്കും
- സുപ്രീംകോടതിക്കും ഹൈകോടതിക്കുമിടയിൽ അപ്പീൽ കോടതി
LIVE: Congress President @RahulGandhi launches 2019 Manifesto. #CongressManifesto2019 https://t.co/th35WGsl63
— Congress (@INCIndia) April 2, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
