Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിന് സ്വന്തം എം.എൽ.എമാരെ പോലും വിശ്വാസമില്ല -ബസവരാജ് ബൊ​മ്മൈ

text_fields
bookmark_border
Basavaraj Bommai
cancel

ന്യൂഡൽഹി: കർണാടകയിൽ ബി.ജെ.പി കേവല ഭൂരിപക്ഷമെന്ന മാജിക് നമ്പർ നിഷ് പ്രയാസം മറികടന്ന് വീണ്ടും അധികാരത്തിലെത്തുമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വോട്ടെണ്ണലിനു തൊട്ടുമുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ബൂത്തുകളിൽ നിന്നും നിയോജക മണ്ഡലങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനയനുസരിച്ചാണ് താൻ പറയുന്ന​ത്. സ്വന്തം എം.എൽ.എമാരെ പോലും കോൺഗ്രസിന് വിശ്വാസമി​ല്ലെന്ന് എം.എൽ.എമാർക്കായി കോൺഗ്രസ് റിസോർട്ടുകൾ ബുക്ക് ചെയ്തു എന്ന വാർത്തകളെ കുറിച്ച് പ്രതികരിക്കവെ ബൊമ്മൈ പറഞ്ഞു.

കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കില്ല. അതിനാൽ അവർ മറ്റ് പാർട്ടികളുമായി ചർച്ച നടത്തുകയാണ്. നിലവിൽ കേവല ഭൂരിപക്ഷം ലഭിക്കുമെന്നത് ഉറപ്പായതിനാൽ സഖ്യസാധ്യതയെ കുറിച്ചുള്ള ചോദ്യത്തിനു പോലും പ്രസക്തിയി​ല്ലെന്നും അ​ദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress doesn't trust its MLAs says Karnataka Chief Minister Basavaraj Bommai
Next Story