മോദിയെ തടയാൻ കോൺഗ്രസിന് കരുത്തില്ല -ഉവൈസി
text_fieldsഹൈദരാബാദ്: 2019ൽ ബി.ജെ.പി അധികാരത്തിലേറുന്നതും മോദി പ്രധാനമന്ത്രിയാവുന്നതും തടയാൻ കോൺഗ്രസിന് കരുത്തില്ല െന്ന് എ.െഎ.എം.െഎ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത് തങ്ങളുടെയെല്ലാവരുടേയും ലക ്ഷ്യമാണ്. അതിനായി കോൺഗ്രസിതര, ബി.ജെ.പി ഇതര പാർട്ടികൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ടി.ആർ.എസ് സർക്കാർ രൂപീകരിക്കുമെന്ന് താൻ മാസങ്ങൾക്കു മുന്നേ പറഞ്ഞിരുന്നു. തെലങ്കാനയിലെ ജനങ്ങൾ മനസ്സറിഞ്ഞ് ടി.ആർ.എസിനെ പിന്തുണച്ചു. തങ്ങൾക്കൊരു നേതാവുണ്ടെന്ന് തെലങ്കാനയിലെ ജനങ്ങൾക്ക് അറിയാമെന്നും തെൻറ പരിധി തെലങ്കാനയിൽ മാത്രം ഒതുങ്ങില്ലെന്ന് ചന്ദ്രശേഖര റാവു തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും അസദുദ്ദീൻ ഉവൈസി പറഞ്ഞു.
പുതിയ ഒരു കാഴ്ചപ്പാടും സാമ്പത്തിക നയവും രൂപീകരിക്കുവാൻ കോൺഗ്രസിതര, ബി.ജെ.പി ഇതര പാർട്ടികളുെട കൂട്ടായ്മ ആവശ്യമാണ്. അതിന് രൂപം നൽകാൻ കെ. ചന്ദ്രശേഖര റാവു മുന്നോട്ടു വരണം. അദ്ദേഹത്തിന് അതിനുള്ള കരുത്തുണ്ടെന്നും ഉവൈസി പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ എ.െഎ.എം.െഎ.എമ്മും ടി.ആർ.എസും ചേർന്ന് 17 സീറ്റ് നേടുമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
