ഹിമാചൽ പ്രദേശിലെ കോൺഗ്രസിൻ്റെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടു
text_fieldsഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയുടെ അനുമതിയെ തുടർന്നാണ് എല്ലാ കമ്മറ്റികളും പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്.
ഹിമാചലിലെ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എ.ഐ.സി.സിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ.സി വേണുഗോപാലിന്റെ പേരിലാണ് കത്ത്. പി.സി.സിയുടെ മുഴുവൻ സംസ്ഥാനഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡൻ്റുമാരേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് ബഹുമാനപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയെന്ന് കത്തിൽ പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

