Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാപം അഴിമതി...

വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നയാൾക്ക്​ കോൺഗ്രസ്​ സീറ്റ്​ നിഷേധിച്ചു

text_fields
bookmark_border
വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നയാൾക്ക്​ കോൺഗ്രസ്​ സീറ്റ്​ നിഷേധിച്ചു
cancel

പാൽ: വ്യാപം അഴിമതിക്കേസ്​ പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ്​ റായ്​ക്ക്​ കോൺഗ്രസ്​ സീറ്റ്​ നിഷേധിച്ചു. മധ്യപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക്​ ടിക്കറ്റ്​ നൽകുമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉറപ്പു നൽകിയതാണ്​. എന്നാൽ കോൺഗ്രസ്​ അനുയായിയും വ്യാപം അഴിമതികേസിൽ ആരോപണവിധേയനുമായ സഞ്​ജീവ്​ സക്​സേനക്ക്​ സീറ്റ്​ നൽകാൻ കഴിയാത്തതിനാലാണ്​ തനിക്കും ടിക്കറ്റ്​ നിഷേധിച്ചതെന്ന്​ ഡോ. ആനന്ദ്​ റായ് ആരോപിച്ചു.

എന്നാൽ, ആനന്ദ്​ റായിക്ക്​ സീറ്റ്​ ലഭിക്കാത്തതിൽ തനിക്ക്​ പങ്കില്ലെന്ന്​ ​സഞ്​ജീവ്​ സക്​സേന പ്രതികരിച്ചു. താൻ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ്​ ഇതുവരെ പ്രവർത്തിച്ചതെന്നും സഞ്​ജീവ്​ പറഞ്ഞു.
മധ്യപ്രദേശ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസി​​​െൻറ മുതിർന്ന നേതാക്കളായ കമൽ നാഥ്​, ദിഗ്​വിജയ്​ സിങ്​, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ മത്സരിക്കുന്നില്ലെന്നാണ്​ റിപ്പോർട്ട്​.

മധ്യപ്രദേശിൽ നാലു ലിസ്​റ്റുകളാണ്​ കോൺഗ്രസ്​ ഇതുവരെ പുറത്തിറക്കിയത്​. നവംബർ മൂന്നിന്​ പുറത്തിറക്കിയ 155 പേരടങ്ങിയ ലിസ്​റ്റിൽ 22 വനിതകളും 21 പട്ടിക ജാതിക്കാരും 34 പട്ടിക വർഗക്കാരും ഉൾപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressticketVyapamwhistle blower
News Summary - Congress denies ticket to Vyapam whistle blower- India news
Next Story