Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി​...

രാഹുൽ ഗാന്ധി​ അംബാസിഡറെ കണ്ടെന്ന്​ ചൈന; നിഷേധിച്ച്​ കോൺഗ്രസ്​

text_fields
bookmark_border
രാഹുൽ ഗാന്ധി​ അംബാസിഡറെ കണ്ടെന്ന്​ ചൈന; നിഷേധിച്ച്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: അതിർത്തി കയ്യേറ്റവുമായി ബന്ധപ്പെട്ട്​ ഇന്ത്യയും ചൈനയുമായി നയതന്ത്രപ്രശ്​നങ്ങൾ രൂക്ഷമായി കൊണ്ടിരിക്കെ കോൺഗ്രസ്​ ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധി ചൈനീസ്​ അംബാസിഡറെ സന്ദർശിച്ചുവെന്ന്​ എംബസി. നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച്​ സംസാരിക്കുന്നതിനാണ്​ രാഹുൽ ഗാന്ധി ചൈനീസ്​ അംബാസിഡർ ലുവോ ഷവോഹിയുമായി കൂടിക്കാഴ്​ച നടത്തിയെന്ന്​​ ചൈനീസ്​ എംബസി അറിയിച്ചു. ജൂലൈ എട്ടിനായിരുന്നു ചൈനീസ്​ അംബാസിഡറുമായുള്ള കൂടിക്കാഴ്​ച. 

രാഹുലി​​​​െൻറ കൂടിക്കാഴ്​ചയെ കുറിച്ച്​ ചൈനീസ്​ എംബസിയുടെ ഒൗദ്യോഗിക വെബ്​സൈറ്റിൽ കുറിപ്പ്​ പ്രസിദ്ധീകരിക്കുകയാണുണ്ടാണുണ്ടായത്​. എന്നാൽ ഇൗ വിവരം കോൺഗ്രസ്​ നിഷേധിച്ചു. വിദേശകാര്യമന്ത്രാലയത്തിനും വാർത്താവിനിമയ മന്ത്രാലയത്തിനും വേണ്ടി തയാറാക്കിയ വ്യാജ വാർത്തയാണ്​ ഇതെന്ന്​ കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സിങ്​ സുർജേവാല ആരോപിച്ചു. 
അതിർത്തിയിൽ സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കു​​േമ്പാൾ മൂന്ന്​ കേന്ദ്രമന്ത്രിമാർ ചൈന സന്ദർശിച്ചതും നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ ചൈനീസ്​ പ്രധാനമന്ത്രി ഷി ജിംപിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്​ച നടത്തിയതൊന്നും ചോദ്യം ചെയ്യാതെ  കോൺഗ്രസിനെതിരെ വ്യാജ വാർത്തയുണ്ടാക്കുകയാണ്​ രാജഭക്തരെന്ന്​ സുർജേവാല വിമർശിച്ചു.  

സിക്കിം സെക്​ടറിലെ ദോക്​ലാമിൽ ചൈനീസ്​ സൈന്യം കടന്നുകയറിയിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുകയാണെന്ന്​ രാഹുൽ ഗാന്ധി നേരത്തെ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresschinesemalayalam newsnational newRahul Gandhi
News Summary - Congress denies report of Rahul Gandhi-Chinese envoy meeting, slams ‘bhakts’
Next Story