Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lakshadweep
cancel
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപിന്‍റെ...

ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്​കാരവും നശിപ്പിക്കുന്ന അഡ്​മിനിസ്​ട്രേറ്ററെ ഉടൻ പുറത്താക്കണം -കോൺഗ്രസ്​

text_fields
bookmark_border

ന്യൂഡൽഹി: ലക്ഷദ്വീ​പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ പ​ദ​വി​യി​ൽനിന്ന്​​ പ്ര​ഫു​ൽ ഖോ​ദ പ​​ട്ടേ​ലി​നെ ഉടൻ പുറത്താക്കണമെന്ന്​ കോൺഗ്രസ്​. ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്​കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ 'പീഡിപ്പിക്കുകയും' ചെയ്യുകയാണ്​ പ​േട്ടലെന്നും കോൺഗ്രസ്​ ജനറൽ സെക്രട്ടറി അജയ്​ മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായാണ്​ ലക്ഷദ്വീ​പ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്ററെ നേരിട്ട്​ നിയമിച്ചത്​. ഗുജറാത്തുകാരനാണദ്ദേഹം. അവിടുത്തെ മുൻ ആഭ്യന്തര മന്ത്രിയുമാണ്​. സാധാരണഗതിയിൽ ഉന്നത ഉദ്യോഗസ്​ഥരോ റിട്ട. ഉദ്യോഗസ്​ഥരോ ആണ്​ കേന്ദ്ര ഭരണപ്രദേശങ്ങളിൽ അഡ്​മിനിസ്​ട്രേറ്റർമാരായി നിയമിക്കപ്പെടാറ്​. പ​േക്ഷ, ഇതാദ്യമായി ഒരു രാഷ്​ട്രീയക്കാരൻ ആ പദവിയിൽ നിയമിക്കപ്പെട്ടിരിക്കുന്നു.'- മാക്കൻ ചൂണ്ടിക്കാട്ടി.

പ്രഫുൽ പ​േട്ടൽ ലക്ഷദ്വീപിൽ ബി.ജെ.പിയുടെ രാഷ്​ട്രീയ അജണ്ട നടപ്പാക്കാനാണ്​ ശ്രമിക്കുന്നത്​. അമിത്​ ഷായുടെ ഉറ്റ സുഹൃത്താണയാൾ. ദ്വീപിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ അദ്ദേഹ​െത്ത ഉടൻ പിൻവലിക്കണം. ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഗുണ്ടാനിയമം ഉടൻ പിൻവലിക്കണമെന്നും മാക്കൻ ആവശ്യപ്പെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന്​ ആവശ്യമുന്നയിച്ചിരുന്നു.

ലക്ഷദ്വീപിന്‍റെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ചുമതല ഏറ്റെടുത്ത പ്രഫുൽ പ​േട്ടൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​​െ​ൻ​റ അ​ധി​കാ​ര​ങ്ങ​ൾ എ​ടു​ത്തു​ക​ള​ഞ്ഞ്​ അവ തന്‍റെ കീഴിലാക്കി. ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ത​ദ്ദേ​ശീ​യ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കുന്നു. സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ജോ​ലി​ചെ​യ്​​തി​രു​ന്ന ദ്വീ​പ്​ നി​വാ​സി​ക​ളെ പി​രി​ച്ചു​വി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​നം നി​ർ​വ​ഹി​ച്ചു​വ​രു​ന്ന സൊ​സൈ​റ്റി ഫോ​ർ പ്ര​മോ​ഷ​ൻ ഒാ​ഫ്​ നേ​ച്വ​ർ ടൂ​റി​സം ആ​ൻ​ഡ്​ ​സ്​​പോ​ർ​ട്​​സി​നെ ഒ​ഴി​വാ​ക്കി ല​ക്ഷ​ദ്വീ​പി​ന്​ അ​നു​ഗു​ണ​മ​ല്ലാ​ത്ത, കു​ത്ത​ക ക​മ്പ​നി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലെ വ​മ്പ​ൻ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ അ​ണി​യ​റ​യി​ൽ ഒ​രു​ക്കു​കയാണ്​.

ദ്വീ​പി​ലെ ത​ദ്ദേ​ശീ​യ പാ​ലു​ൽ​പാ​ദ​നം ത​ട​ഞ്ഞ്​ ഡ​യ​റി​ഫാ​മു​ക​ൾ അ​ട​ച്ചു​പൂ​ട്ടി ക​ന്നു​കാ​ലി​ക​ളെ ലേ​ലം ചെ​യ്യാ​നും ഉ​ത്ത​ര​വി​ട്ടു. ബീ​ഫ്​ നി​രോ​ധ​നം ന​ട​പ്പാ​ക്കു​ക​യും സ്​​കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ മെ​നു​വി​ൽ​നി​ന്ന്​ മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​തു. മ​ദ്യ​മു​ക്ത​മേ​ഖ​ല​യാ​യി​രു​ന്ന ദ്വീ​പി​ൽ ടൂ​റി​സം വി​ക​സ​ന​ത്തി​നെ​ന്ന പേ​രി​ൽ മ​ദ്യ​ശാ​ല​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നു. ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള പ​േട്ടലിന്‍റെ ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം ഉയരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Praful PatelCongressSave LakshadweepLakshadweep
News Summary - Congress demanded immediate removal of Lakshadweep administrator
Next Story