മംഗളൂരു സിറ്റി കോർപറേഷനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
text_fieldsബംഗളൂരു: ആകെയുണ്ടായിരുന്ന 60 വാർഡിൽ 44ലും ജയിച്ചാണ് മംഗളൂരു സിറ്റി കോർപറേഷൻ ഭരണ ം ബി.ജെ.പി പിടിച്ചെടുത്തത്. കഴിഞ്ഞതവണ ഉണ്ടായിരുന്ന 20 സീറ്റിൽനിന്നാണ് ഇത്തവണ ബി.ജെ. പി 44 ൽ എത്തിയത്. ഇത് രണ്ടാംതവണയാണ് ബി.ജെ.പിക്ക് കോർപറേഷൻ ഭരണം ലഭിക്കുന്നത്. ഗ് രൂപ്പ് വഴക്കും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും തിരിച്ചടിയായ കോൺഗ്രസിന് 14 വാർ ഡിൽ മാത്രമാണ് ജയിക്കാനായത്.
കഴിഞ്ഞതവണ ലഭിച്ച ഒരു സീറ്റിൽനിന്ന് സീറ്റുകളുടെ എണ്ണം രണ്ടാക്കി എസ്.ഡി.പി.ഐ കരുത്തുകാട്ടി. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെങ്കെരെ എസ്.ഡി.പി.ഐ പിടിച്ചെടുത്തു. ജെ.ഡി.എസിന് ൈകയിലുണ്ടായിരുന്ന രണ്ടും സി.പി.എമ്മിന് ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടു.
കഴിഞ്ഞ തവണ 35 സീറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണത്തിൽ എത്തിയത്. ഇത്തവണ കോൺഗ്രസിെൻറ 11 സീറ്റുകളും ബി.ജെ.പി പിടിച്ചെടുത്തു. മുൻ മേയർമാരായ ഹരിനാഥ്, അബ്ദുൾ അസീസ് എന്നിവർ ഇത്തവണ പരാജയപ്പെട്ടു. ഉപമേയറായിരുന്ന കെ. മുഹമ്മദ്, സീനിയർ കോൺഗ്രസ് നേതാവ് പത്മനാഭ അമീൻ, പ്രകാശ് ബി. സാലിയാൻ, ഡി.കെ. അശോക്കുമാർ (കദ്രി) തുടങ്ങിയ പ്രമുഖരെല്ലാം തോറ്റു.
തുടക്കത്തിൽതന്നെ സീറ്റ് നിർണയത്തിൽ കോൺഗ്രസ് എം.എൽ.സി ഐവാൻ ഡിസൂസയും മുൻ എം.എൽ.എ ജെ.ആർ. ലോബോയും തമ്മിലുള്ള ഏറ്റുമുട്ടൽ കോൺഗ്രസ് പരാജയത്തിെൻറ ആക്കംകൂട്ടി. കോർപറേഷനിലേക്ക് ഏഴു തവണ നടന്ന തെരഞ്ഞെടുപ്പുകളിൽ നാലുതവണ ഒറ്റക്കും ഒരു തവണ ജെ.ഡി.എസുമായി ചേർന്നും ഭരിച്ചിരുന്ന കോൺഗ്രസിെൻറ പതനമാണ് ഇത്തവണയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
