ആന്ധ്രയിൽ കോൺഗ്രസ് തനിച്ച് മത്സരിക്കും
text_fieldsഅമരാവതി: തെലങ്കാനയിൽ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ടി.ഡി.പിയുമായി സഖ്യം ചേർന്ന കോൺഗ്രസ് അയൽ സംസ്ഥാനമായ ആന്ധ്രയിൽ തനിച്ച് മത്സരിക്കും. ആന്ധ്രയിൽ നിന്ന് ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒറ്റക്ക് മത്സരിക്കാ നാണ് തീരുമാനം.
175 നിയമസഭാ സീറ്റിലും 25 ലോക്സഭ സീറ്റിലും കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും. ടി.ഡി.പിയുമായുള്ള സഖ്യം ദേശീയ തലത്തിൽ മാത്രമാണ്. അതിനാൽ സംസ്ഥാനത്ത് സഖ്യമിെല്ലന്നും കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനുവരി 31 ന് വീണ്ടും യോഗം ചേർന്ന് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നിന്ന് ഒന്നും ലഭിക്കാനില്ല. അതിനാൽ അവരെ ഒഴിവാക്കുകയാണ് നല്ലത് എന്നാണ് ചില ടി.ഡി.പി നേതാക്കളുടെ അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ ടി.ഡി.പിയുടെ ഒൗദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
