കർണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യമുപേക്ഷിച്ച് ജെ.ഡി.എസ്
text_fieldsബംഗളൂരു: ബംഗളൂരു, മംഗളൂരു കോർപറേഷനുകൾ ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുമായും സഖ്യമില്ലെന്ന് ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡ. ബംഗളൂരുവില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അപ്പോള്‍ സഖ്യത്തെക്കുറിച്ച് ആലോചിക്കാം.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ ജെ.ഡി.സിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് പിന്തുണ നല്‍കുകയായിരുന്നു. ഇതിന് മുമ്പ് ബംഗളൂരു കോർപറേഷനിൽ ഉൾപ്പെടെ സഖ്യം നിലവിലുണ്ടായിരുന്നു. ജെ.ഡിഎസ്-കോണ്‍ഗ്രസ് കൂട്ടുകെട്ടാണ് കഴിഞ്ഞ എട്ടു വര്‍ഷമായി ബംഗളൂരു കോര്പറേഷന് ഭരിക്കുന്നത്. ആദ്യ ഘട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മൈസൂരു കോർപറേഷനിലും ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം രൂപവത്കരിച്ച് അധികാരത്തില്‍ എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
