കോൺഗ്രസ് പ്രവർത്തകസമിതി നാളെ ചേരും; രാഹുൽ വീണ്ടും രാജിസന്നദ്ധത അറിയിക്കും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം നാളെ ചേരും. യ ോഗത്തിൽ അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിസന്നദ്ധത വീണ്ടും അറിയിക്കുമെന്നാണ് സൂചന. പാർട്ടിയുടെ ഭാവി പരിപാടികളും യോഗം ചർച്ച ചെയ്യും. തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സോണിയ ഗാന്ധി കൂടികാഴ്ച നടത്തിയിരുന്നു.
അതേസമയം, കനത്ത തിരിച്ചടിയുണ്ടായതോടെ ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ രാജ്ബബ്ബാർ രാജിസന്നദ്ധത അറിയിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കേന്ദ്രനേതൃത്വത്തിന് ബബ്ബാർ രാജിക്കത്ത് അയച്ചുവെന്നാണ് സൂചന.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കേവലം 52 സീറ്റിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിലും പാർട്ടിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ദീർഘകാലമായി കൈവശം വെച്ചിരുന്ന അമേത്തി മണ്ഡലത്തിൽ രാഹുൽ ഗാന്ധി തോൽക്കുക കൂടി ചെയ്തതതോടെ പാർട്ടി കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
