Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ ജോഡോ യാത്ര...

യു.പിയിലെ ജോഡോ യാത്ര ചുരുക്കി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത്​ ജോ​ഡോ ന്യാ​യ് യാ​ത്ര​യു​ടെ യു.​പി പ​ര്യ​ട​ന പ​രി​പാ​ടി വെ​ട്ടി​ച്ചു​രു​ക്കി. 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ്​ പ​രീ​ക്ഷ​ക്ക്​ അ​സൗ​ക​ര്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ്​ ഇ​തെ​ന്നാ​ണ്​ വി​​ശ​ദീ​ക​ര​ണം. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ച്ച്​ രാ​ഷ്ട്രീ​യ ലോ​ക്​​ദ​ൾ ബി.​ജെ.​പി പ​ക്ഷ​ത്തേ​ക്ക്​ നീ​ങ്ങു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്, അ​വ​ർ​ക്ക്​ വേ​രോ​ട്ട​മു​ള്ള പ​ശ്ചി​മ യു.​പി​യി​ലെ ജോ​ഡോ യാ​ത്ര പ​രി​പാ​ടി മാ​റ്റി​യ​ത്.

ഈ ​മാ​സം 16 മു​ത​ൽ 26 വ​രെ യു.​പി​യി​ൽ ജോ​ഡോ യാ​ത്ര പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​നാ​ണ്​ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്. പു​തു​ക്കി​യ പ​രി​പാ​ടി അ​നു​സ​രി​ച്ച് 21ന്​ ​യു.​പി​യി​ലെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ച്​ രാ​ഹു​ൽ ഗാ​ന്ധി മ​ധ്യ​​പ്ര​ദേ​ശ്​ പ​ര്യ​ട​നം തു​ട​ങ്ങും. 16ന്​ ​വാ​രാ​ണ​സി, 19ന്​ ​​അ​മേ​ത്തി, 21ന്​ ​ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ഡോ യാ​ത്ര എ​ത്തും. 20ന്​ ​റാ​യ്​​ബ​റേ​ലി​യി​ൽ ന​ട​ത്തു​ന്ന റോ​ഡ്​​ഷോ​യി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ പ​​ങ്കെ​ടു​ത്തേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressUPBharat Jodo Yatra
Next Story