രാജ്യം കോവിഡ് ദുരന്തത്തിലേക്ക്, ഏകോപനം വേണ്ട സമയത്ത് മോദി കറങ്ങി നടക്കുന്നു -കോൺഗ്രസ്
text_fieldsന്യൂഡൽഹി: മോദിസർക്കാറിെൻറ കോവിഡ് പ്രതിരോധം മുെമ്പാരിക്കലും ഉണ്ടാകാത്ത ദുരന്തത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നെതന്ന് കോൺഗ്രസ്. ഇതിനകം 1.75 ലക്ഷം പേരുടെ ജീവനെടുത്ത വലിയൊരു ദുരന്തം നേരിടാൻ ഒരു തയാറെടുപ്പുമില്ല. വാക്സിൻ നിർമാണ ശേഷിയിൽ ലോകത്തെ തന്നെ ഒന്നാം നമ്പർ രാജ്യമായ ഇന്ത്യയാണ് ഏറ്റവും കോവിഡ് ബാധിതം എന്നത് നാണക്കേടാണ്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രവർത്തക സമിതിയുടെ വിഡിയോ കോൺഫറൻസ് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി. പ്രവർത്തക സമിതിയുടെ വ്യക്തമായ നിർദേശങ്ങൾ മുൻപ്രധാനമന്ത്രി മൻമോഹൻസിങ് കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്ന് മുതിർന്ന നേതാവ് പി. ചിദംബരം വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
ഇന്ത്യ നിർമിച്ച രണ്ടു വാക്സിനുകൾ ആവശ്യത്തിന് ഉൽപാദിപ്പിച്ച് ഏറ്റവും പെട്ടെന്ന് ജനങ്ങളിലെത്തിക്കാൻ ശ്രദ്ധിച്ചില്ല. അതിനാവശ്യമായ ഫണ്ടോ ഇളവുകളോ കൊടുത്തില്ല.
ആരോഗ്യ പ്രവർത്തകർക്ക് ആദ്യം നൽകിയ ശേഷം കോവിഡ് വാക്സിൻ സാർവത്രികമായി നൽകാനായില്ല.ഉദ്യോഗസ്ഥ നിയന്ത്രണത്തിൽ വാക്സിൻ പദ്ധതി കുരുങ്ങി. സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയില്ല. കോവിഡ് പരിശോധന, പിന്തുടരൽ എന്നീ കാര്യങ്ങളിൽ വേഗം ഉണ്ടായില്ല. ഏറ്റവും ആവശ്യമായ സ്ഥലങ്ങളിൽ വാക്സിൻ എത്തിക്കുന്നതിലും പരാജയപ്പെട്ടു. ഓരോ സംസ്ഥാനവും നിയന്ത്രണം കൂട്ടി ലോക്ഡൗണിലേക്കാണ് നീങ്ങുന്നത്.
കോവിഡ് വ്യാപനം കാര്യമാക്കാതെ ജനങ്ങളെ സംഘടിപ്പിച്ച് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുകയാണ് പ്രധാനമന്ത്രി. ഓഫിസിലിരുന്ന് നിയന്ത്രിക്കേണ്ട ഘട്ടത്തിൽ രാഷ്ട്രീയമായ കറക്കത്തിലാണ് അദ്ദേഹം.25 വയസ്സു കഴിഞ്ഞവർക്കെല്ലാം വാക്സിൻ നൽകണമെന്നും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ദുർബല വിഭാഗങ്ങൾക്ക് സർക്കാറിൽ നിന്ന് സഹായമായി റൊക്കം പണം ലഭ്യമാക്കണമെന്നും പ്രവർത്തക സമിതി യോഗത്തിൽ സോണിയഗാന്ധി ആവശ്യപ്പെട്ടു. കോവിഡ് ആശുപത്രികളിൽ പൂർണസജ്ജീകരണങ്ങൾ വേണമെന്നും സോണിയ സർക്കാറിനോട് ആവശ്യപ്പെട്ടു. സാഹചര്യത്തിെൻറ ഗൗരവം ഉൾക്കൊണ്ട് അടിയന്തര സഹായങ്ങൾക്ക് അണിനിരക്കാൻ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കോൺഗ്രസ് പ്രവർത്തകരെ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

