കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നു; പാർലമെൻററി പാർട്ടി യോഗം ഇന്ന്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നുണ്ടായ അനിശ്ചിതത്വം തുടരവേ കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ശനിയാഴ്ച ഡൽഹിയിൽ നടക്കും. യോഗത്തിൽ ലോക്സഭ പാർട്ടി കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി തന്നെ ലോക്സഭ കക്ഷി നേതാവ് സ്ഥാനം ഏറ്റെടുക്കണമെന്ന് എം.പിമാരിൽ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.
സഭയില്‍ സര്‍ക്കാറിെനതിരെ കൂട്ടായ്മ ഉണ്ടാക്കാനും ശക്തമായ നിലപാട് സ്വീകരിക്കാനും ഇത് അനിവാര്യമാണെന്നാണ് എം.പിമാരുടെ അഭിപ്രായം. അതേസമയം, രാഹുൽ അധ്യക്ഷനായി തുടരണമെന്ന് ആവശ്യവുമായി കൂടുതൽപേർ രംഗത്തുവന്നിട്ടുണ്ട്.
വ്യാഴാഴ്ച കർണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ കുമാരസാമി, എൻ.സി.പി നേതാവ് ശരത് പവാർ തുടങ്ങിയവർ രാഹുലിനെ കണ്ടു സ്ഥാനത്തു തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ശരദ് പവാർ-രാഹുൽ കൂടിക്കാഴ്ച്ചക്കു പിന്നാലെ എൻ.സി.പി-കോൺഗ്രസ് ലയനമുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ശരദ് പവാർ ഇക്കാര്യം തള്ളി.അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് രാഹുലിനോട് ആവശ്യപ്പെടുെമന്ന് കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പിമാർ വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി ചർച്ച നടത്തുമെന്നും പാർലമെൻററി പാർട്ടി യോഗത്തിനായി ഡൽഹിയിലെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. യോഗത്തിൽ പെങ്കടുക്കാൻ കേരളത്തിൽനിന്നും ഭൂരിഭാഗം എം.പിമാരും വെള്ളിയാഴ്ച തന്നെ ഡൽഹിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
