കോൺഗ്രസ് സഹകരണം; സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ്, പൂർണ പിന്തുണയുമായി കേരള ഘടകം
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ എല്ലാ ജനാധിപത്യ കക്ഷികളുമായി യോജിക്കാൻ സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത് വോെട്ടടുപ്പിലൂടെ. അസമിലും പശ്ചിമബംഗാളിലും കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് അനുമതി നൽകാനുള്ള പി.ബി നിർദേശത്തെ മുൻ എതിർപ്പ് മാറ്റിവെച്ച് കേരള ഘടകം െഎകകണ്േഠ്യന അനുകൂലിച്ചു.
ബി.ജെ.പിയെ എവിടെയെല്ലാം പരാജയപ്പെടുത്താനാകുമോ അവിടെയെല്ലാം യോജിക്കാൻ തയാറാകുന്ന കക്ഷികളുമായി ബന്ധപ്പെടണമെന്ന ധാരണ പി.ബി ഒക്ടോബർ 27ന് കൈക്കൊണ്ടത് െഎകകണ്േഠ്യന ആയിരുന്നു. നിർദേശം കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ എതിർപ്പ് ഉയർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നായിരുന്നു എതിർപ്പ്. തുടർന്ന് തീരുമാനം വോട്ടിനിട്ടു. ഒമ്പതു പേർ എതിർത്തു.
ഇനി ഭായി ഭായി
മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി സഹകരിക്കുന്നതിനെ ചൊല്ലിയുള്ള ദീർഘകാല തർക്കത്തിനാണ് ഇേതാടെ വിരാമമായത്. പശ്ചിമ ബംഗാളിലും അസമിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അടക്കം കോൺഗ്രസും സി.പി.എമ്മും യോജിച്ചു നീങ്ങും. കേരളത്തിൽ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇതു നടപ്പാകും.
പശ്ചിമ ബംഗാളിൽ ബി.ജെ.പിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്താൻ കോൺഗ്രസുമായി നേരിട്ട് സഖ്യത്തിലേർപ്പെടുമെന്ന് കേന്ദ്ര കമ്മിറ്റിക്ക് ശേഷം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. അസമിൽ കോൺഗ്രസ് ഉൾപ്പെടെ മതേതര കക്ഷികൾക്കൊപ്പം നിൽക്കും. തമിഴ്നാട്ടില്‍ ഡി.എം.കെ നയിക്കുന്ന സഖ്യത്തിനൊപ്പവും. ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന ആർ.ജെ.ഡി മുന്നണിക്കൊപ്പമാണ് സി.പി.എമ്മും മത്സരിക്കുന്നത്.
കേരള ജനത ഉൾക്കൊള്ളും
സംസ്ഥാനത്തിന് പുറത്ത് കോൺഗ്രസ്- സി.പി.എം ധാരണ ഉള്‍ക്കൊള്ളാനുള്ള ബുദ്ധിയും പക്വതയും കേരള ജനതക്കുണ്ടെന്ന് യെച്ചൂരി. കേരളത്തിലും പശ്ചിമബംഗാളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് വരാനിരിക്കേ, രണ്ടു രീതിയിൽ നിൽക്കുന്നത് എങ്ങനെ ബോധ്യപ്പെടുത്തുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേന്ദ്രത്തിൽ യു.പി.എ സഖ്യത്തെ സി.പി.എം പിന്തുണച്ചിട്ടുണ്ട്. അേപ്പാഴും പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ 18 ഇടതുപക്ഷ എം.പിമാരെ കേരള ജനത ജയിപ്പിച്ചു.
ബി.ജെ.പി ഉണ്ടാക്കുന്ന അപകടത്തെ എങ്ങനെ പരാജയപ്പെടുത്തണമെന്ന് കേരള ജനതക്കറിയാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസാണ് കൂടുതല്‍ വിശദീകരണം നല്‍കേണ്ടത്. ഒരു സംസ്ഥാന നേതാവ് മുന്‍ പ്രസിഡൻറായിരുന്ന ദേശീയ നേതാവിനെ വിമര്‍ശിക്കുന്നത് ആദ്യമായി കാണുകയാണെന്ന്, രാഹുല്‍ ഗാന്ധി കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശം ചൂണ്ടിക്കാട്ടി യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

