Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ നിന്ന്​...

രാജ്യത്ത്​ നിന്ന്​ കോൺഗ്രസിനെ തുടച്ചുനീക്കുമെന്ന്​ അമിത്​ഷാ

text_fields
bookmark_border
Amit Shah
cancel

ചെന്നൈ: രാജ്യത്ത്​ നിന്ന്​ കോൺഗ്രസിനെ തുടച്ചുനീക്കുകയാണ്​ ലക്ഷ്യമെന്ന്​ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ഷാ. ഞായറാഴ്​ച കാരക്കാലിൽ ബി.ജെ.പി പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ കുടുംബ ഭരണമാണ്​ നടക്കുന്നത്​. രാജ്യമെങ്ങും കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെയാണ്​ ബി.​ജെ.പിയിൽ ചേരുന്നത്​.

കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കാതെ അഴിമതി നടത്താനാണ്​ നാരായണ സാമി സർക്കാർ ശ്ര​ദ്ധ കേന്ദ്രീകരിച്ചത്​. കോൺഗ്രസ്​ സർക്കാർ അവരുടെ കൊള്ളരുതായ്​മ കാരണമാണ്​ താഴെ വീണത്​.

ചടങ്ങിൽ എം.എൽ.എ സ്​ഥാനം രാജിവെച്ച ജോൺകുമാർ, വെങ്കടേശൻ, സ്​പീക്കർ ശിവകൊളുന്തുവി​െൻറ സഹോദരൻ രാമലിംഗം എന്നിവർ ബി.ജെ.പിയിൽ ചേർന്നു. നേരത്തെ ശിവകൊളുന്തു സ്​പീക്കർ സ്​ഥാനം രാജിവെച്ച്​ ലഫ്​.ഗവർണർക്ക്​ കത്ത്​ നൽകി. ഇദ്ദേഹവും ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahCongress
Next Story