ആർ.സി.ഇ.പി കരാറിൽനിന്നുള്ള പിന്മാറ്റം ചെറുത്തുനിൽപിെൻറ ജയം –കോൺഗ്രസ്
text_fieldsന്യൂഡൽഹി: മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിൽനിന്ന് മോദി സർക്കാ ർ പിൻവാങ്ങിയതിനു കാരണം കോൺഗ്രസിെൻറയും രാഹുൽ ഗാന്ധിയുടെയും ശക്തമായ ചെറുത്തുനി ൽപിെൻറ ഫലമാണെന്ന് കോൺഗ്രസ്. ദേശീയ താൽപര്യത്തിനുവേണ്ടി നിലകൊണ്ട എല്ലാവരുടെയും വിജയമാണിതെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ന്യൂഡൽഹിയിൽ പ്രതികരിച്ചു.
‘‘രാജ്യത്തെ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീര കർഷകരുടെയും ചെറുകിട-ഇടത്തരം കച്ചവടക്കാരുടെയും താൽപര്യങ്ങൾ പണയം വെക്കാനുള്ള ശ്രമത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറാൻ കാരണമായത് കോൺഗ്രസിെൻറയും രാഹുൽ ഗാന്ധിയുടെയും ശക്തമായ ചെറുത്തുനിൽപാണ്’’ - സുർജേവാല പറഞ്ഞു. പെരുകുന്ന തൊഴിലില്ലായ്മയും മുങ്ങുന്ന സാമ്പത്തികസ്ഥിതിയും കാർഷികത്തകർച്ചയും സാമ്പത്തികരംഗം കൈകാര്യം ചെയ്തതിലെ പിഴവുമെല്ലാം കാരണം തളർന്ന രാജ്യത്തിന് ആർ.സി.ഇ.പി കരാർ താങ്ങാനാവാത്ത ആഘാതം ഏൽപിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാർ നടപ്പായാൽ കേന്ദ്രസർക്കാറിെൻറ ‘മേക് ഇൻ ഇന്ത്യ’ മുദ്രാവാക്യം ‘ചൈനയിൽനിന്നു വാങ്ങൂ’ എന്നായി മാറുമെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശം. നിർദിഷ്ട സ്വതന്ത്ര വ്യാപാരക്കരാർ രാജ്യത്തേക്ക് വിലകുറഞ്ഞ ഉൽപന്നങ്ങളുടെ പ്രവാഹത്തിന് വഴിതുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
