Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിയോട്​...

രാഹുൽ ഗാന്ധിയോട്​ സംസാരിച്ച കുടിയേറ്റ തൊഴിലാളികളെ തടവിൽ പാർപ്പിച്ചെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
Rahul Gandhi interacting with migrant workers
cancel
camera_alt(HT Photo)

ന്യൂഡൽഹി: മുൻ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയോട്​ സംസാരിച്ചതിന്​ പിന്നാലെ ചില കുടിയേറ്റ തൊഴിലാളികളെ ഡൽഹി പൊലീസ്​ പ്രതിരോധ തടവിൽ പാർപ്പിച്ചതായി കോൺഗ്രസ്​. എന്നാൽ, ആരോപണം നിഷേധിച്ച്​ പൊലീസ്​ രംഗത്തെത്തി. ‘രാഹുൽ ഗാന്ധി വരികയും കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചതിന്​ ശേഷം അദ്ദേഹത്തി​​െൻറ അനുയായികൾ അവരുടെ വണ്ടിയിൽ തൊഴിലാളികളെ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ്​ ഒരു പൊലീസുകാരൻ ഹിന്ദുസ്ഥാൻ ടൈംസിനോട്​ പറഞ്ഞത്​.

‘രാഹുൽ ഗാന്ധി ഞങ്ങളെ കാണാൻ വന്നിരുന്നു. നമ്മുടെ ബുദ്ധിമുട്ടുകൾ എല്ലാം അദ്ദേഹം ചോദിച്ചു മനസിലാക്കി. ഞങ്ങൾക്ക്​ ഭക്ഷണം ലഭിക്കുന്നില്ലെന്ന്​ അദ്ദേഹത്തോട്​ പറഞ്ഞു. 50 ദിവസത്തോളമായി ജോലിയില്ല. എല്ലാത്തിനും പരിഹാരം കാണാൻ എന്തെങ്കിലും ചെയ്യുമെന്ന്​ അദ്ദേഹം ഉറപ്പു നൽകി. ആരെങ്കിലും ഞങ്ങളെ കാണാൻ എത്തിയതിൽ അതീവ സന്തോഷം. -മഹേഷ്​ കുമാർ എന്ന കുടിയേറ്റ തൊഴിലാളി പറഞ്ഞു. 

ലോക്​ഡൗണിനെ തുടർന്ന്​ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലൂടെയാണ്​ മുന്നോട്ടു പോകുന്നത്​. പലരും കാൽനടയായി സ്വദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Migrant workersRahul Gandhi
News Summary - Congress claims migrants detained after meet with Rahul Gandhi-india news
Next Story