Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവയനാട്​: രാഹുൽ...

വയനാട്​: രാഹുൽ ഹിന്ദുക്കളെ ഭയന്ന്​ ഒളിച്ചോടുന്നു

text_fields
bookmark_border
വയനാട്​: രാഹുൽ ഹിന്ദുക്കളെ ഭയന്ന്​ ഒളിച്ചോടുന്നു
cancel

മുംബൈ: രാഹുൽ ഗാന്ധി മത്സരിക്കുന്നതിനായി വയനാട് സീറ്റ്​ തെരഞ്ഞെടുത്തത് ഹിന്ദുക്കളെ ഭയന്നിട്ടാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച വിദർഭയിലെ വാർധയിൽ ബി.ജെ.പി–ശിവസേന സഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസ ാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ഭീകരർ എന്ന പദം പ്രയോഗച്ചിത് കോൺഗ്രസാണ്. 5000 വർഷം പഴക്കമുള്ള സംസ്കൃതിയെ ആണ് അവർ അപഹസിച്ചത്. ഹിന്ദു ഭീകരരെന്ന പ്രയോഗത്തിന്‍റെ പാപം പേറുന്ന അവർക്കിന്ന് ഹിന്ദു ഭൂരിപക്ഷ സീറ്റുകളിൽ മത്സര ിക്കാൻ പേടിയാണ്. അതുകൊണ്ടാണ് ഹിന്ദുക്കൾ ന്യൂനപക്ഷമായ സീറ്റുകൾ കണ്ടുപിടിച്ച് മത്സരിക്കുന്നത്–നരേന്ദ്ര മോദി പറഞ്ഞു.

സ്വഛ ഭാരത് ആഭിയാന്‍റെ ഭാഗമായവരെ കോൺഗ്രസ് പരിഹസിക്കുകയാണ്. രണ്ട് ദിവസം മുമ്പ് അവർ പറഞ്ഞത് ഞാൻ ശുചിമുറികളുടെ കാവൽകാരനാണെന്നാണ്. അവരെന്നെ അപമാനിക്കാനാണ് ശ്രമിച്ചത്. എന്നാൽ, അവരുടെ ഒാരൊ അപമാനവും എനിക്ക് അലങ്കാരമാകുകയാണ്. മിന്നലാക്രമണത്തെ ചോദ്യം ചെയ്ത് ജവാന്മാരെ അപമാനിക്കുകയും പാകിസ്താന്‍റെ കൈയ്യടി നേടുകയും ചെയ്യുകയാണ് കോൺഗ്രസ്. ഇന്ത്യൻ താരങ്ങളേയൊ പാകിസ്താനിൽ താരങ്ങളായി മാറിയവരെയൊ ആരൊയാണ് വേണ്ടത്– മോദി ചോദിച്ചു.

കോൺഗ്രസ്​- എൻ.സി.പി സഖ്യത്തെയും നരേന്ദ്രമോദി പരിഹസിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ്–എൻ.സി.പി സഖ്യത്തെ കുംഭകർണനോടാണ് അദ്ദേഹം ഉപമിച്ചത്. ആറ് മാസം ഉറങ്ങുകയും ഇടക്ക് എഴുന്നേറ്റ് ജനങ്ങളുടെ പൈസ കവർന്ന് ഉറക്കത്തിലേക്ക് മടങ്ങുകയും ചെയ്യുന്നവരെന്നാണ് ആരോപിച്ചത്.

രാജ്യത്തെ അനുഭവസമ്പത്തുള്ള രാഷ്​ട്രീയ നേതാക്കളിലൊരാളാണ്​ ശരത്​ പവാർ. അദ്ദേഹം ലോക്​സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രധാനമന്ത്രിയാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ പിന്നീട്​ താൻ രാജ്യസഭയിലിരിക്കുന്നതിൽ സന്തോഷവാനാണെന്നും ലോക്​സഭയിലേക്ക്​ മത്സരിക്കില്ലെന്നുമാണ്​ പ്രഖ്യാപിച്ചത്​. കാറ്റിന്‍റെഗതി എങ്ങോട്ടാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതെന്നും മോദി പറഞ്ഞു.

എൻ.സി.പിക്കുള്ളിൽ കുടുംബ വഴക്ക്​ നടക്കുന്നുണ്ട്​. പാർട്ടിയുടെ നിയന്ത്രണം പവാറിൽ നിന്നും നഷ്​ടമായി. സീറ്റ്​ വിഭജനത്തിലെ തർക്കം തീർന്നിട്ടില്ല. പവാറി​​​​​​െൻറ വിക്കറ്റ്​ അനന്തരവൻ തെറിപ്പിക്കുമെന്നും മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModicontestCongress ChiefHindu majorityLok Sabha Electon 2019
News Summary - Congress chief doesn’t have guts to contest from Hindu majority seat- PM Modi- India news
Next Story