Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധത്തിനൊടുവിൽ...

പ്രതിഷേധത്തിനൊടുവിൽ കോൺഗ്രസ് നാല് സ്ഥാനാർഥികളെ മാറ്റി

text_fields
bookmark_border
congress
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ സീ​റ്റു​നി​ർ​ണ​യ​ത്തി​നെ​തി​രെ ക​ലാ​പ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കു​മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ കോ​ൺ​ഗ്ര​സ് നാ​ല് സ്ഥാ​നാ​ർ​ഥി​ക​ളെ മാ​റ്റി. അ​തേ​സ​മ​യം ടി​ക്ക​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ത്രി​ക ന​ൽ​കി​യ ര​ണ്ട് നേ​താ​ക്ക​ൾ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റി കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

സു​മാ​വ​ലി, പി​പ​രി​യ, ബ​ഡ്ന​ഗ​ർ, ജ്വാ​റ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് കോ​ൺ​ഗ്ര​സ് മാ​റ്റി​യ​ത്.

ടി​ക്ക​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട സി​റ്റി​ങ് എം.​എ​ൽ.​എ​മാ​രാ​യ അ​ജ​ബ് സി​ങ് കു​ഷ് വാ​ഹ സു​മാ​വ​ലി​യി​ലും മു​ര​ളി മോ​ർ​വാ​ൾ ബ​ഡ്ന​ഗ​റി​ലും സ്ഥാ​നാ​ർ​ഥി​ക​ളാ​യി. വീ​രേ​ന്ദ​ർ സി​ങ് സോ​ള​ങ്കി ജ്വാ​റ​യി​ലും വീ​രേ​ന്ദ്ര ബെ​ൽ​വം​ശി പി​പ​രി​യ​യി​ലും പു​തു​താ​യി പ​ത്രി​ക ന​ൽ​കും. അ​തേ​സ​മ​യം ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി​യ വി​വേ​ക് യാ​ദ​വ് ത​​ന്റെ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ച് കോ​ൺ​ഗ്ര​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

യാ​ദ​വി​നെ ഉ​​​ജ്ജ​യി​ൻ നോ​ർ​ത്തി​ൽ ‘ആ​പ്’ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നി​ല്ല.

ഫോ​ണി​ൽ ക​മ​ൽ​നാ​ഥും ദി​ഗ്‍വി​ജ​യ് സി​ങ്ങും സം​സാ​രി​ക്കു​ക​യും മ​ധ്യ​പ്ര​ദേ​ശി​ന്റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി കു​ൽ​ദീ​പ് ഇ​ന്ദോ​റ, വി​വേ​ക് യാ​ദ​വി​നെ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ച് ഭോ​പാ​ൽ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലേ​ക്ക് കു​ട്ടി​ക്കൊ​ണ്ടു​വ​രു​ക​യും ചെ​യ്തു. ഉ​​ജ്ജ​യി​ൻ സൗ​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി പ​ത്രി​ക ന​ൽ​കി​യ മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഭാ​ര​ത് പോ​ഡ്‍വാ​ളും സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshassembly elections 2023
News Summary - Congress changed four candidates due to workers protest
Next Story