മോദി 'വക്രീകരണത്തിന്റെ സൂത്രധാരൻ' -കോൺഗ്രസ്
text_fieldsബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി "വക്രീകരണത്തിന്റെ സൂത്രധാരൻ" എന്ന് കോൺഗ്രസ്. കർണാടക നിയമാസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നിൽകെ ബെംഗളൂരുവിൽ മോദി റോഡ്‌ഷോ നടത്തുന്നതിനിടെയാണ് കോൺഗ്രസിന്‍റെ ആരോപണം. റാലിയിൽ മോദി മതഭ്രാന്ത് ആളിക്കത്തിക്കുകയേയുള്ളൂവെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ റോഡ്‌ഷോ നഗരത്തിലെ ഗതാഗതം തടയുമെന്നും പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനിശ്ചിതത്വവും സൃഷ്ടിക്കുമെന്നും രമേശ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി എത്ര നിരാശനാണെന്ന് ഇത് കാണിക്കുന്നത്. മുൻവിധിയും മതഭ്രാന്തും ആളിക്കത്തിക്കാൻ അദ്ദേഹം എന്താണ് പറയുക എന്ന് തങ്ങൾക്കറിയാമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. 40 ശതമാനം കമ്മീഷൻ സർക്കാർ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ കർണാടകയിലെ യഥാർഥ പ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്.
മെയ് 10ന് കർണാടകയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തിക്കൊണ്ട് ഇന്ന് രാവിലെ മോദി നഗരത്തിൽ 26 കിലോമീറ്റർ റോഡ്ഷോ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

