Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈനികരുടെ വീരമൃത്യു ഞെട്ടിപ്പിക്കുന്നത് -കോൺഗ്രസ്
text_fieldsbookmark_border
ന്യൂഡൽഹി: ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിഷയത്തിൽ സ്ഥിരീകരണം നൽകണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സർജേവാല ട്വിറ്ററിൽ ആവശ്യപ്പെട്ടു.
16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംഘർഷം നിലനിൽക്കുന്ന ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഭവം.
1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
