Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിഷേധം കനക്കുന്നു;...

പ്രതിഷേധം കനക്കുന്നു; പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനം

text_fields
bookmark_border
പ്രതിഷേധം കനക്കുന്നു; പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനം
cancel

ന്യൂഡൽഹി: കാർഷിക ബില്ലുകൾ അടക്കമുള്ള വിഷയങ്ങളിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹിഷ്കരിക്കാൻ കോൺഗ്രസ് തീരുമാനം. എട്ട്​ എം.പിമാരെ രാജ്യസഭയിൽ സസ്​പെൻഡ്​​ ചെയ്​ത നടപടി ഇന്നലെ പ്രതിപക്ഷ പാർട്ടികളുടെ സഭാ ബഹിഷ്​കരണത്തിലേക്കാണ്​ എത്തിച്ചത്​. ഇതിന് പിന്നാലെയാണ് ഇരുസഭകളും ബഹിഷ്കരിക്കാനുള്ള പുതിയ തീരുമാനം.

അതേസമയം, പാർലമെന്‍റ് വർഷകാല സമ്മേളനം ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാജ്യസഭയിൽ അഞ്ചു ബില്ലുകൾ പാസാക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. പ്രധാന ബില്ലുകളെല്ലാം ചൊവ്വാ​ഴ്​ച ത​ന്നെ പാസാക്കി രാജ്യസഭയിലേക്ക്​ അയച്ച ലോക്​സഭ, ശൂന്യവേളക്ക്​ കൂടുതൽ സമയം അനുവദിച്ച ശേഷം രണ്ടു മണിക്കൂർ നേരത്തെ പിരി​ഞ്ഞേക്കുമെന്നാണ് വിവരം.

ഒക്​ടോബർ ഒന്നുവ​രെ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം എം.പിമാർക്കിടയിൽ കോവിഡ്​ വ്യാപനം വർധിച്ചതിനാൽ നേര​ത്തേ പിരിയാൻ പാർട്ടികൾക്കിടയിൽ ധാരണയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressIndian ParliamentRajya sabhaLok SabhaFarm BillsMPs Suspension
Next Story