Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാതി സെൻസസ്: കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന് ഐ.എൻ.എൽ

text_fields
bookmark_border
ജാതി സെൻസസ്: കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന് ഐ.എൻ.എൽ
cancel

ന്യുഡൽഹി: ജാതി സെൻസസ് നടപ്പിലാക്കുന്നത് തടഞ്ഞ് രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെയും സാമൂഹികമായി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെയും അകറ്റിനിർത്താനുള്ള നീക്കമാണ് കോൺഗ്രസും ബി.ജെ.പിയും നടത്തുന്നതെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ) ദേശീയ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.

ഐ.എൻ.എൽ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷത വഹിച്ചു. രാജ്യത്ത് സമഗ്രമായ ജാതി സെൻസസ് നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സാമൂഹിക നീതിയും തുല്യനീതിയും ഉറപ്പാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെ യഥാർഥ സാമൂഹിക-സാമ്പത്തിക അവസ്ഥ തിരിച്ചറിയുന്നതിനും ജാതി സെൻസസ് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി മുതൽ മേയ് വരെ ദേശീയതലത്തിൽ ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിനും സംഘടനാ തെരഞ്ഞെടുപ്പും സംഘടിപ്പിക്കും. അംഗത്വത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ദേശീയ കൗൺസിൽ ജൂലൈ അവസാനത്തോടെ കേരളത്തിൽ സംഘടിപ്പിക്കും.

സംഘടനാ ചുമതലകളുടെ ഭാഗമായി നാഷണൽ യൂത്ത് ലീഗ് ദേശീയ ഓർഗനൈസറായി ഡോ. ജുനൈദിനെയും നാഷണൽ ലേബർ യൂണിയൻ ദേശീയ ഓർഗനൈസറായി സി.പി. അൻവർ സാദത്തിനെയും തെരഞ്ഞെടുത്തു. മറ്റു പോഷക സംഘടന കളുടെ ഓർഗനൈസറായി എംഎ ലത്തീഫിനെയും ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിൻ കോഡിനേറ്ററായി ഡോ. ഷമീന മെഹ്താബിനെയും തിരഞ്ഞെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയിൽ അഡ്വ. വജഹാത്ത് അൻസാരിയെയും നിയമിച്ചു. അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇഖ്ബാൽ സഫർ, അഡ്വ. മുനീർ ഷെരീഫ്, ഡോ. ഷക്കീൽ അഹമ്മദ്, അഡ്വ. അൽതാഫ് അഹമ്മദ്, സമീറുൽ ഹസൻ, കാസിം ഇരിക്കൂർ, സിപി അൻവർ സാദത്ത്, എം.എ. ലത്തീഫ്, റാഫി അഹമ്മദ്, തസ്നി ഇബ്രാഹിം സേട്ട്, ഷാജഹാൻ, ഷഹദാൻ, ഷാഹുൽ ഹമീദ്, സലാഹുദ്ധീൻ എന്നിവർ സംസാരിച്ചു.

ദേശീയ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ സ്വാഗതവും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി സമദ് നരിപ്പറ്റ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Congress-BJP colluding on caste census: INL
Next Story