രാജ്യസഭ തെരഞ്ഞെടുപ്പ്: യെച്ചൂരിയെ കോൺഗ്രസ് പിന്തുണക്കും
text_fieldsന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് പിന്തുണക്കും. നേരത്തെ പിന്തുണ തേടി യെച്ചൂരി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടികാഴ്ച നടത്തിയിരുന്നു. യെച്ചൂരിയാണ് മൽസരിക്കുന്നതെങ്കിൽ പിന്തുണക്കാമെന്ന നിലപാടിലാണ് കോൺഗ്രസ്. പശ്ചിമബംഗാളിലെ ആറ് രാജ്യസഭ സീറ്റുകളിൽ ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളിൽ അഞ്ചെണ്ണം തൃണമൂൽ കോൺഗ്രസിെൻറ കൈവശവും ഒരെണ്ണം സി.പി.എമ്മനുമാണ് ഉള്ളത്. 294 അംഗ ബംഗാൾ നിയമസഭയിൽ 211 അംഗങ്ങളാണ് തൃണമൂലിനുള്ളത്. യഥാക്രമം 44, 26 എന്നിങ്ങനെ അംഗങ്ങൾ കോൺഗ്രസിനും സി.പി.എമ്മിനും ഉണ്ട്. 6 അംഗങ്ങളാണ് മറ്റ് ഇടതുപാർട്ടികൾക്ക് ഉള്ളത്. കോൺഗ്രസിെൻറ കൂടി പിന്തുണയുണ്ടെങ്കിൽ അനായാസമായി യെച്ചൂരിക്ക് രാജ്യസഭയിലെത്താനാവും.
എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സി.പി.എമ്മാണ്. കോൺഗ്രസ് പിന്തുണ തേടേണ്ടെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം. ഇൗയൊരു നീക്കം ആത്മഹത്യപരമെന്ന നിലപാടിനാണ് പാർട്ടിയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത്. പാർട്ടിയുടെ സംഘടന രീതിയനുസരിച്ച് രണ്ട് തവണയിൽ കൂടുതൽ ഒരാളെ എം.പിയായി സി.പി.എം മൽസരിപ്പിക്കാറില്ല. ഇൗ കാര്യത്തിൽ യെച്ചൂരിക്ക് ഇളവ് അനുവദിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗാൾ ഘടകത്തിന് യെച്ചൂരി മൽസരിക്കുന്നതിനോട് എതിർപ്പില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
