തട്ടിപ്പുകാരും സർക്കാറുമായി ഒത്തുകളി -കോൺഗ്രസ്
text_fieldsന്യൂഡൽഹി: തട്ടിപ്പു നടത്തി രാജ്യം വിട്ട വൻകിട വ്യവസായികളും േമാദി സർക്കാറുമായി ഒത്തുകളിയുണ്ടെന്ന് കോൺഗ്ര സ്. വൻകിടക്കാർ അഞ്ചു വർഷത്തിനിടെ ഒരു ലക്ഷം കോടി രൂപ ബാങ്കുകളിൽനിന്ന് കൊള്ളയടിച്ചു കടന്നു കളഞ്ഞിട്ടും, അതിലൊരാളെപോലും ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ സർക്കാറിന് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
‘‘സഹസ്ര കോടികളുടെ തട്ടിപ്പു നടത്തുക. ഒരു പരിശോധനയിലും പെടാതെ രാജ്യത്തുനിന്ന് കടന്നുകളയുക. അവിടെ സുഖവാസം നടത്തി സി.ബി.െഎയെയും എൻേഫാഴ്സ്മെൻറിനെയും നോക്കുകുത്തിയാക്കുക. നരേന്ദ്ര മോദിയുള്ളതുകൊണ്ട് ഇതൊക്കെ നടക്കും. ബാങ്ക് തട്ടിപ്പു നടത്തിയവരെ രക്ഷപ്പെടുത്തുന്ന കമ്പനി പ്രധാനമന്ത്രി മോദി നടത്തുന്നതുപോലെയുണ്ട്’’ ^കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
