Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.കെ. കൃഷ്​ണമേനോനിൽ...

വി.കെ. കൃഷ്​ണമേനോനിൽ മോദിക്ക്​ പിഴച്ചു; സമൂഹമാധ്യമങ്ങളിൽ പരിഹാസം

text_fields
bookmark_border
വി.കെ. കൃഷ്​ണമേനോനിൽ മോദിക്ക്​ പിഴച്ചു; സമൂഹമാധ്യമങ്ങളിൽ പരിഹാസം
cancel

ബംഗളൂരു: രാജ്യരക്ഷകരായ സൈനികരെ അവമതിക്കുകയാണ്​ കോൺഗ്രസെന്ന്​ സമർഥിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റായ വസ്​തുതകളുടെ അടിസ്​ഥാനത്തിൽ നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ പരിഹാസത്തിനിടയാക്കി.  ചരി​ത്രവിവരം വർധിക്കാൻ ദിവസവും പത്രം വായിക്കുന്നത്​ നല്ലതാണെന്നായിരുന്നു കോൺഗ്രസ്​ വക്താവ്​ രൺദീപ്​ സുർജെവാലയുടെ പോസ്​റ്റ്​. പ്രധാനമന്ത്രിക്ക്​​ വിദ്യാഭ്യാസം നൽകാൻ താൻ സന്നദ്ധനാണെന്നായിരുന്നു പത്രപ്രവർത്തകനായ വിഷ്​ണുസോമി​​​​െൻറ പരിഹാസം. മോദിയുടെ തെറ്റ്​ ചൂണ്ടിക്കാട്ടി സ്വരാജ്​ ഇന്ത്യ നേതാവ്​ യോഗേന്ദ്ര യാദവും രംഗത്തെത്തി. 

വ്യാഴാഴ്​ച ബെള്ളാരിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ്​ മോദിക്ക്​ അബദ്ധം പിണഞ്ഞത്​. സൈനികരെ മോശക്കാരാക്കുന്ന കോൺഗ്രസ്​ കർണാടകക്കാരായ ഫീൽഡ്​ മാർഷൽ കരിയപ്പയോടും ജനറൽ തിമ്മയ്യയോടും കാണിച്ചതെന്താണെന്നു​ ചരിത്രത്തിലുണ്ടെന്നു​ പറഞ്ഞാണ്​ മോദി തുടങ്ങിയത്​. ‘ജനറൽ തിമ്മയ്യക്ക്​ കീഴിൽ 1948ൽ നമ്മൾ ഇന്ത്യ-പാക്​ യുദ്ധം ജയിച്ചു. എന്നാൽ,യുദ്ധത്തിന്​ ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവും പ്രതിരോധമന്ത്രി വി.കെ. കൃഷ്​ണമേനോനും ജനറൽ തിമ്മയ്യയെ തുടർച്ചയായി അവമതിക്കാനാണ്​ ശ്രമിച്ചത്​. ഇതാണ്​ ജനറൽ തിമ്മയ്യ രാജി​െവക്കാൻ കാരണം’^ മോദി പറഞ്ഞു. 

എന്നാൽ, 1948ൽ ജനറൽ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഇൗ വസ്​തുത അറിയാതെയാണ്​ മോദി കർണാടകയുടെ വികാരത്തെ തൃപ്​തിപ്പെടുത്താൻ എഴുതിക്കൊടുത്ത പ്രസംഗം വായിച്ചുകുടുങ്ങിയത്​. ഒമ്പതു വർഷങ്ങൾക്കു​ ശേഷം 1957ലാണ്​ ജനറൽ തിമ്മയ്യ സൈനിക മേധാവിയായത്​. 1948ൽ വി.കെ. കൃഷ്​ണമേനോൻ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല.1947മുതൽ 1952 വരെ യു.കെയിലെ ഇന്ത്യൻ അംബാസഡറായിരുന്നു അദ്ദേഹം.1957 മുതൽ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്​. 1948ൽ ബൽദേവ്​ സിങ്​ ആയിരുന്നു പ്രതിരോധ മന്ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsKarnataka electionvk krishna menon
News Summary - Congress asks Modi to brush up knowledge of history -India news
Next Story