Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്.എസ്​...

ആർ.എസ്.എസ്​ മാതൃകയിലേക്ക്​ മാറാനൊരുങ്ങി കോൺഗ്രസ്​

text_fields
bookmark_border
congress-and-rss
cancel

ന്യൂഡൽഹി: സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതി​​െൻറ ഭാഗമായി കോൺഗ്രസ്​ ആർ.എസ്​.എസ്​ മാതൃക സ്വീകരിക്കാനൊരു ങ്ങുന്നു. ​പ്രേരക്​മാരെ നിയമിച്ച്​ പാർട്ടി പ്രവർത്തനം താഴേ തട്ടിലെത്തിക്കാനാണ്​ നീക്കം. ഇതിനായി സംഘടനാസംവിധാനം ആർ.എസ്​.എസ്​ മാതൃകയിലേക്ക്​ ഉടച്ചുവാർക്കും.

കഴിഞ്ഞ മൂന്നിന്​ ചേർന്ന യോഗത്തിൽ അസമിൽ നിന്നുള്ള കോൺഗ്രസ്​ നേതാവ്​ തരുൺ ഗൊഗോയ്​ ആണ്​ ഈ ആശയം മുന്നോട്ടുവെച്ചത്​. മറ്റ്​ അംഗങ്ങൾ ഇതി​നെ പിന്താങ്ങുകയായിരുന്നു.

അഞ്ച്​ ജില്ലകളടങ്ങിയ ഒരു ഡിവിഷന്​ മൂന്ന്​ പ്രേരക്​മാർ ആയിരിക്കും ഉണ്ടാവുക. ഈ പ്രേരക്​മാർ മുഴുവൻ സമയ പ്രവർത്തകർ ആയിരിക്കും. ഈ മാസം തന്നെ പ്രേരക്​മാരെ നിയമിക്കാൻ പി.സി.സികൾക്ക്​ അഖിലേന്ത്യാ കോൺഗ്രസ്​ കമ്മറ്റി നിർദേശം നൽകി. പാർട്ടിയെ കുറിച്ച്​ നല്ല ധാരണയുള്ള ആളുകളെ മാത്രമായിരിക്കും പ്രേരക്​മാരാക്കി നിയമിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongressmalayalam newsindia newspreraks
News Summary - Congress to appoint ‘preraks’ on RSS model of mass contact -india news
Next Story