Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്ര​​ദേശ്​...

മധ്യപ്ര​​ദേശ്​ ഉപതെരഞ്ഞെടുപ്പ്​: 15 സീറ്റിലേക്ക്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ കോൺഗ്രസ്​

text_fields
bookmark_border
മധ്യപ്ര​​ദേശ്​ ഉപതെരഞ്ഞെടുപ്പ്​: 15 സീറ്റിലേക്ക്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ച്​ കോൺഗ്രസ്​
cancel

ഭോപാൽ: മധ്യപ്രദേശിൽ 27 അസംബ്ലി സീറ്റിലേക്ക്​ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനുള്ള 15 അംഗ സ്​ഥാനർഥി പട്ടിക കോൺഗ്രസ്​ പുറത്തിറക്കി. ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ച പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്​നിക്കാണ്​ പുറത്തിറക്കിയത്​.

25 ​കോൺഗ്രസ്​ എം.എൽ.എമാർ രാജിവെക്കുകയും രണ്ട്​ എം.എൽ.എമാർ അന്തരിക്കുകയും ചെയ്​തതോടെയാണ്​ സംസ്​ഥാനത്ത്​ ഉപതെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്​​. തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചിട്ടില്ല.

കമൽനാഥ്​ സർക്കാറിനെ താഴെ ഇറക്കാനായി മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുകൂലികളായ 22 എം.എൽ.എമാരാണ്​ മാർച്ചിൽ രാജിവെച്ചത്​. സിന്ധ്യയും കൂട്ടരും മറുകണ്ടം ചാടിയതോടെ ശിവരാജ്​ സിങ്​ ചൗഹാൻ നാലാം വട്ടം മധ്യപ്രദേശ്​ മുഖ്യമന്ത്രിയായി.

മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്ക്​ കൂടി പ്രാധാന്യം നൽകുന്നതാണ്​ പട്ടിക. സിന്ധ്യക്ക്​ നിർണായക സ്വാധീനമുള്ള ഗ്വാളിയോറിലെ ഒമ്പത്​ സീറ്റുകളിലേക്കുള്ള സ്​ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പിയിൽ നിന്നും പാർട്ടിയിലേക്ക്​ വന്നവർക്കടക്കം ടിക്കറ്റ്​ നൽകിയിട്ടുണ്ട്​.

രവീന്ദ്ര സിങ്​ തോമർ (ദിമാനി), സത്യപ്രകാശ്​ ഷെഖാവർ (അംബാ), മേവാറാം ജാദവ്​ (ഗോഹാദ്​), സുനിൽ ശർമ (ഗ്വാളിയോർ), സുരേഷ്​ രാജെ (ദാബ്ര), ഫുൽ സിങ്​ ഭരയ്യ (ബാ​േന്ദർ), പ്രഗിലാൽ ജാദവ്​ (കരേര), കനയ്യലാൽ അഗർവാൾ (ബമോരി), വിശ്വനാഥ്​ സിങ്​ കുംജാം (അനുപുർ), മദൻലാൽ ചൗധരി (സാഞ്ചി), വിപിൻ വാംഖഡെ (അഗർ), രാജ്​വീർ സിങ്​ (ഹത്​പിപാളയ), റാം കിസാൻ പ​ട്ടേൽ (നേപാനഗർ), ആശ ദോഹർ (അശോക്​ നഗർ), പ്രേംചന്ദ്​ ഗുഡ്ഡു (സൻവാർ) എന്നിവരാണ്​ സ്​ഥാനാർഥികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressMadhya PradeshMadhya Pradesh Bypolls
Next Story