മോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ കോൺഗ്രസും ഇടതുപക്ഷവും പിന്തുണക്കും
text_fieldsന്യൂഡൽഹി: കേന്ദ്ര നേതൃത്വത്തിനെതിെര വൈ.എസ്.ആർ കോൺഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തിന് ഇടതുപക്ഷത്തിെൻറ പിന്തുണ. ഇന്നലെയാണ് വൈ.എസ്.ആർ കോൺഗ്രസ് അവിശ്വാസ പ്രമയേത്തിന് നോട്ടീസ് നൽകിയത്. എൻ.ഡി.എ വിട്ട തെലുഗു ദേശം പാർട്ടിയും അവിശ്വാസ പ്രമേയത്തിന് ഇന്ന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ ആദ്യം വരുന്ന നോട്ടീസിന് പിന്തുണ നൽകാനാണ് കോൺഗ്രസിെൻറ തീരുമാനം.
ആന്ധ്രക്ക് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് ടി.ഡി.പി മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതോടെയാണ് വൈ.എസ്.ആർ കോൺഗ്രസ് സഭയിൽ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. എൻ.ഡി.എ സഖ്യം വിട്ട ടി.ഡി.പി വൈ.എസ്.ആർ കോൺഗ്രസിെൻറ അവിശ്വാസ പ്രമയേത്തെ പിന്തുണക്കുന്നതോടൊപ്പം സ്വന്തം നിലക്കും അവിശ്വാസ പ്രമേയ നോട്ടീസ് നൽകുകയായിരുന്നു.
ടി.ഡി.പിക്ക് ലോക്സഭയിൽ പതിനാറും രാജ്യസഭയിൽ ആറും എം.പിമാരാണുള്ളത്. വീഡിയോ കോൺഫറൻസിലൂടെ ടി.ഡി.പിയുടെ എം.പിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതായാണ് വിവരം.
