Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെൻറിലേറ്ററുകൾ...

വെൻറിലേറ്ററുകൾ ഉപയോഗശൂന്യമെന്ന്​ സംസ്ഥാനങ്ങൾ; പി.എം കെയറിൽ മോദി സർക്കാർ അഴിമതി നടത്തുന്നെന്ന്​​ കോൺഗ്രസ്​

text_fields
bookmark_border
ventilator
cancel
camera_alt

പ്രതീകാത്മക ചിത്രം

ഔറംഗാബാദ്​: പി.എം കെയറിൽ നിന്ന്​ അനുവദിച്ച വെൻറിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്ന്​ മൂന്ന്​ സംസ്ഥാനങ്ങൾ വെളിപ്പെടുത്തിയതിന്​​​ പിന്നാലെ, കോവിഡിലും മോദി സർക്കാർ അഴിമതി നടത്തുകയാണെന്ന ആരോപണവുമായി ​ കോൺഗ്രസ് രംഗത്ത്​.

പി.എം കെയറിൽ നിന്ന്​ ലഭിച്ച വെൻറിലേറ്ററുകൾ ഉപയോഗശൂന്യമാണെന്ന്​​ പഞ്ചാബും രാജസ്ഥാനും വെളിപ്പെടുത്തിയതിന്​ പിന്നാലെ മഹാരാഷ്​ട്രയും സമാന ​ആരോപണം ഉന്നയിച്ചു. ഇതിന്​ പിന്നാലെയാണ്​ മോദി സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്​ രംഗ​ത്തെത്തിയത്​. മുതിർന്ന കോൺഗ്രസ്​ നേതാവ്​ സച്ചിൻ സാവന്ത്​ ​തകരാറിലായ വെൻറിലേറ്ററുകളുടെ കണക്കുകളും പുറത്തുവിട്ടു.

കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ അവശ്യത്തിനുള്ള വെൻറിലേറ്ററുകൾ ഇല്ലാത്തതിനെ തുടർന്നാണ്​ പി.എം കെയർ ഫണ്ടിൽ നിന്ന്​ വെൻറിലേറ്ററുകൾ അനുവദിച്ചത്​. ഇതിനായി രണ്ടായിരം കോടി രൂപ സർക്കാർ പി.എം കെയർ ഫണ്ടിൽ നിന്ന്​ അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്​തു. എന്നാൽ ഇത്തരത്തിൽ ലഭിച്ച വെൻറിലേറ്ററുകൾ സ്ഥലം മുടക്കിയാണെന്നതല്ലാതെ രോഗികളുടെ ജീവൻ രക്ഷിക്കാനുപയോഗിക്കാനാകില്ലെന്നാണ് ഔറംഗാബാദ്​ മെഡിക്കൽ കോളജിലെഡോക്​ടർമാർ പറയുന്നത്​.

കമ്പനിയുടെ ടെക്​നീഷ്യൻമാർ വന്നിരുന്നെങ്കിലും തകരാർ പരിഹരിക്കനായില്ലെന്ന്​ അവർ കുറ്റപ്പെടുത്തുന്നു. വെൻറിലേറ്ററുകളിൽ തകരാർ കണ്ടെത്തിയെന്ന്​ സ്ഥിരീകരിക്കുന്ന ഔറംഗാബാദ്​ മെഡിക്കൽ കോളജധികൃതരുടെ റിപ്പോർട്ടാണ്​ സച്ചിൻ സാവന്ത്​ പുറത്തുവിട്ടത്​. മനുഷ്യർ മരിച്ച്​ വീഴു​േമ്പാഴും മോദി സർക്കാർ നടത്തുന്ന അഴിമതി മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

പി.എം കെയ്​ഴേ്​സ്​ ഫണ്ടിലൂടെ രാജസ്ഥാന്​ ലഭിച്ചത്​ തകരാറുള്ള വെൻറിലേറ്ററുകളാണെന്ന്​ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട്​ ഗെഹ്​ലോട്ട്​ കേന്ദ്രസർക്കാറിന്​ കത്തയച്ചു. ലഭിച്ച വെൻറിലേറ്ററുകൾ രോഗികളുടെ ജീവന്​ ഭീഷണിയായേക്കാമെന്ന്​ ഡോക്​ടർമാർ അറിയിച്ചതായി ഗെഹ്​ലോട്ട്​ പറഞ്ഞു.സമാന ആരോപണം പഞ്ചാബിലെ ഗുരു ഗോബിന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരും ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM CARES fundcorruption
News Summary - Congress alleges massive corruption in PM care fund
Next Story