കര്‍ണാടകയിലെ അഴിമതി; ബി.ജെ.പി മറുപടി പറയണം –കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യെദിയൂരപ്പയും കേന്ദ്രമന്ത്രി ആനന്ദ്കുമാറും തമ്മിലുള്ള അഴിമതി സംഭാഷണത്തിലൂടെ പുറത്തുവന്നത് പാര്‍ട്ടിയുടെ നയമാണെന്ന് കോണ്‍ഗ്രസ്. അഴിമതിയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജനങ്ങളോട് മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കെ നടത്തിയ അഴിമതിക്കഥകളാണ് പുറത്തുവന്നത്.
ഞായറാഴ്ച നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കവെ മൈക്ക് ഓണ്‍ ചെയ്തുവെച്ചത് അറിയാതെ അബദ്ധത്തില്‍ നടത്തിയ സംഭാഷണത്തിലാണ് തങ്ങള്‍ നടത്തിയ അഴിമതികള്‍ യെദിയൂരപ്പയും ആനന്ദ്കുമാറും വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാജ അഴിമതി ആരോപണം നടത്തി മറ്റുള്ളവരെ കുടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ സി.ബി.ഐ, ആദായ നികുതി വകുപ്പുകളെ ദുരുപയോഗം ചെയ്യുകയാണ്. ആനന്ദ്കുമാര്‍ പറയുന്ന പണം എവിടെനിന്ന് വന്നു എങ്ങോട്ട് പോയി എന്നിവകൂടി ബി.ജെ.പി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല എ.ഐ.സി.സി ആസ്ഥാനത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.