
അസം ദേശീയോദ്യാനത്തിൽനിന്ന് രാജീവ് ഗാന്ധിയുടെ പേര് നീക്കൽ; പ്രതിഷേധവുമായി കോൺഗ്രസ്
text_fieldsഗുവാഹത്തി: അസമിലെ രാജീവ് ഗാന്ധി ദേശീയോദ്യാനത്തിെൻറ പേര് ഒറാങ് ദേശീയോദ്യാനമെന്ന് പുനർനാമകരണം ചെയ്തതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെതിരെയായിരുന്നു വിമർശനം.
ബി.ജെ.പി സർക്കാറിെൻറ നീക്കത്തിൽ അപലപിച്ച കോൺഗ്രസ് പാർക്കിൽനിന്നോ, സ്ഥാപനങ്ങളിൽനിന്നോ രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയാലും ഭാവി ഇന്ത്യയുടെ ശിൽപ്പി എന്ന നിലയിൽ അദ്ദേഹത്തെ ജനങ്ങൾ ഓർമിക്കുമെന്ന് പറഞ്ഞു.
'ചരിത്രം മായ്ച്ചുകളയാനും തിരുത്തിയെഴുതാനും ബി.ജെ.പി ഇന്ന് കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നു. എന്നാൽ െഎ.ടി വിപ്ലവത്തിലൂടെ രാജീവ് ഗാന്ധിയാണ് ഇവ കൊണ്ടുവന്നതെന്ന് ഓർക്കണം' -കോൺഗ്രസ് തലവൻ ഭൂപൻ കുമാർ ബോറ പറഞ്ഞു.
സ്ഥാപനങ്ങളുടെ പേരുമാറ്റുന്നതിലും ഇന്ത്യൻ ചരിത്രം തിരുത്തിയെഴുതുന്നതിലും ബി.ജെ.പി തിരക്കുകൂട്ടുകയാണെന്നും കോൺഗ്രസ് കുറ്റെപ്പടുത്തി.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്നക്ക് പിന്നാലെ അസമിലെ ദേശീയോദ്യാനത്തിൽനിന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കാനാണ് തീരുമാനം. രാജീവ് ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ് ദേശീയോദ്യാനമെന്നാക്കാൻ അസം സർക്കാർ പ്രമേയം പാസാക്കുകയായിരുന്നു.
ഒറാങ് ദേശീയോധ്യാനമെന്നും രാജീവ് ഗാന്ധി േദശീയോധ്യാനമെന്നും ഇത് അറിയപ്പെട്ടിരുന്നു. എന്നാൽ, രാജീവ് ഗാന്ധി ദേശീയോധ്യാനമെന്ന് സർക്കാർ പ്രമേയത്തിലൂടെ ഔദ്യോഗികമായി ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ദേശീയോധ്യാനത്തിെൻറ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ സമീപിച്ചതിനെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു.
ബ്രഹ്മപുത്രയുടെ വടക്കൻ തീരമായ ദരാങ്, ഉദൽപുരി, സോണിത്പുർ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന ദേശീയോധ്യാനം ഇന്ത്യൻ റൈനോസ്, ബംഗാൾ ടൈഗർ, കാട്ടുപന്നി, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയവക്ക് പേരുകേട്ട സ്ഥലമാണ്. 79.28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇവിടം 1985ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1999ൽ ദേശീയോധ്യാനമായി ഉയർത്തുകയായിരുന്നു.
