Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'യു ടേൺ ഉസ്താദ്': വനിത...

'യു ടേൺ ഉസ്താദ്': വനിത സംവരണത്തിൽ മോദിക്ക് കോൺഗ്രസിന്‍റെ പരിഹാസം

text_fields
bookmark_border
യു ടേൺ ഉസ്താദ്: വനിത സംവരണത്തിൽ മോദിക്ക് കോൺഗ്രസിന്‍റെ പരിഹാസം
cancel

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വും സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ തി​ടു​ക്കം കാ​ട്ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. വ​നി​താ സം​വ​ര​ണ നി​യ​മ ഭേ​ദ​ഗ​തി പാ​സാ​ക്കാ​ൻ ര​ണ്ടു​ദി​വ​സ​ത്തെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള നീ​ക്ക​ത്തെ പ​രാ​മ​ർ​ശി​ച്ച് യു-​ടേ​ൺ ഉ​സ്താ​ദ് എ​ന്ന് വി​ളി​ച്ചാ​ണ് മോ​ദി​യെ പാ​ർ​ട്ടി പ​രി​ഹ​സി​ച്ച​ത്.

2023 സെ​പ്റ്റം​ബ​റി​ൽ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത അ​വ​സ​ര​ത്തി​ലാ​ണ് നാ​രി വ​ന്ദ​ൻ അ​ധി​നി​യ​മം എ​ന്ന വ​നി​താ സം​വ​ര​ണ നി​യ​മം പാ​സാ​ക്കി​യ​ത്. ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും മൂ​ന്നി​ലൊ​ന്ന് വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്തു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലും മൂ​ന്നി​ലൊ​ന്ന് വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യും. ഈ ​ര​ണ്ട് സം​വ​ര​ണ​ങ്ങ​ളും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വും സെ​ൻ​സ​സും പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, അ​ത് 2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ച​ർ​ച്ചാ വേ​ള​യി​ൽ കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യം ജ​യ്‌​റാം ര​മേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വും സെ​ൻ​സ​സും പൂ​ർ​ത്തി​യാ​കാ​തെ അ​ത് ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ത്. 30 മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ യു-​ടേ​ൺ ഉ​സ്താ​ദി​ന് പെ​ട്ടെ​ന്ന് മ​നം​മാ​റ്റം വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govenmentIndia Newswomens reservationCongress
News Summary - Congress accuses Modi govt. of doing U-turn on implementation of women’s reservation law
Next Story