Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്ഐആറിൽ വിഐപികൾക്ക് പരിഗണന; തെരഞ്ഞെടുപ്പ് കമീഷനെതിരെ കോൺഗ്രസ്

text_fields
bookmark_border
https://www.madhyamam.com/tags/congress
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്‍ക​ര​ണ​ത്തി​ൽ (എ​സ്.​ഐ.​ആ​ർ) വോ​ട്ട​ർ​മാ​രെ ‘വി.​ഐ.​പി’ എ​ന്നും അ​ല്ലാ​ത്ത​വ​രെ​ന്നും ത​രം​തി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ​ടി​യി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്.

ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്കാ​യി പു​റ​ത്തി​റ​ക്കി​യ ബി.​എ​ൽ.​ഒ ആ​പ്പി​ൽ ‘മാ​ർ​ക്ക് വി.​ഐ.​പി’ എ​ന്ന പു​തി​യ ഫീ​ച്ച​ർ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വോ​ട്ട​ർ​മാ​രോ​ടു​ള്ള വി​വേ​ച​ന​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ ത​ത്ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും എ.​ഐ.​സി.​സി മീ​ഡി​യ വി​ഭാ​ഗം ചെ​യ​ർ​മാ​നും രാ​ജ്യ​സ​ഭാ എം.​പി​യു​മാ​യ പ​വ​ൻ ഖേ​ര പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രാ​യ വോ​ട്ട​ർ​മാ​രെ​യും വി.​ഐ.​പി വോ​ട്ട​ർ​മാ​രെ​യും ര​ണ്ട് ത​ട്ടി​ലാ​ക്കു​ന്ന ഈ ​സം​വി​ധാ​ന​ത്തി​ന് ആ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്നും എ.​​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ആ​ദ്യം വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്ക​ലാ​യി​രു​ന്നു, ഇ​പ്പോ​ൾ അ​വ​രെ ത​രം​തി​രി​ക്ക​ലാ​ണെ​ന്നും പ​വ​ൻ ഖേ​ര കു​റ്റ​പ്പെ​ടു​ത്തി. ‘മാ​ർ​ക്ക് വി.​ഐ.​പി’​യാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട​ർ​മാ​ർ​ക്ക് എ​ന്യൂ​​മ​റേ​ഷ​ൻ ഫോ​മു​ക​ൾ സ​മ​ർ​പ്പി​ച്ചി​ല്ലെ​ങ്കി​ലും ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നേ​രി​ട്ട് ഇ​ടം​പി​ടി​ക്കാം. ത​ർ​ക്ക​ങ്ങ​ളോ എ​തി​ർ​പ്പു​ക​ളോ വ​ന്നാ​ൽ വ്യ​ക്തി​പ​ര​മാ​യി ഹി​യ​റി​ങ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ നോ​ട്ടീ​സു​ക​ൾ​ക്കും രേ​ഖ​ക​ൾ ന​ൽ​കു​ന്ന​തി​നു​മാ​യി ഹി​യ​റി​ങ് കേ​ന്ദ്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ​വ​ൻ ഖേ​ര ചൂ​ണ്ടി​ക്കാ​ട്ടി.

മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി എ​ൽ.​കെ. അ​ദ്വാ​നി, മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖാ ഗു​പ്ത, മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ, റോ ​മേ​ധാ​വി, മു​ൻ സൈ​നി​ക മേ​ധാ​വി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്ന സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണോ ഇ​ത്ത​ര​മൊ​രു സം​വി​ധാ​നം ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ​ത്തി​ലും ഭ​ര​ണ​ഘ​ട​ന​യി​ലും ‘ഒ​രാ​ൾ​ക്ക് ഒ​രു വോ​ട്ട്, ഒ​രു മൂ​ല്യം’ എ​ന്ന തു​ല്യ​താ ത​ത്ത്വ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വി.​ഐ.​പി വോ​ട്ട​ർ​മാ​രെ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മാ​ർ​ഗ​രേ​ഖ പൂ​ർ​ണ​മാ​യും പ​ര​സ്യ​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ത​യാ​റാ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ജെൻസിക്ക് രാജീവ് ഗാന്ധി നൽകിയ വോട്ടവകാശം മോദി ഇല്ലാതാക്കുന്നു -കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: 18 വ​യ​സ്സ് തി​ക​ഞ്ഞ യു​വാ​ക്ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ന​ൽ​കി അ​വ​രെ ശാ​ക്തീ​ക​രി​ച്ച ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യും, അ​ത് കു​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന മ​റ്റൊ​രു പ്ര​ധാ​ന​മ​ന്ത്രി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മാ​ണ് രാ​ജ്യം ഇ​പ്പോ​ൾ കാ​ണു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ്. പു​തി​യ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​ൻ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ സ​മ്മ​റി റി​വി​ഷ​ൻ (എ​സ്.​എ​സ്.​ആ​ർ) 2024 മു​ത​ൽ ന​ട​ന്നി​ട്ടി​ല്ല. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് രം​ഗ​ത്തു​വ​ന്ന​ത്.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി 1988ൽ ​ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്ത് വോ​ട്ടെ​ടു​പ്പ് പ്രാ​യം 21ൽ ​നി​ന്ന് 18 ആ​ക്കി യു​വാ​ക്ക​ളെ ശാ​ക്തീ​ക​രി​ച്ച​പ്പോ​ൾ, ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി അ​ത് കു​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു. യു​വാ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളും ആ​ഗ്ര​ഹ​ങ്ങ​ളും ത​ക​ർ​ത്ത പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് അ​വ​രെ ഭ​യ​മാ​ണ്.

ത​ങ്ങ​ൾ​ക്കെ​തി​രെ തെ​രു​വി​ലി​റ​ങ്ങു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന ജെ​ൻ​സി വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി വ​ർ​ഷം തോ​റും വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​ന്ന വാ​ർ​ഷി​ക സം​ക്ഷി​പ്ത പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ച്ചു.

വാ​ർ​ഷി​ക പു​തു​ക്ക​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ മ​റ്റ് ര​ണ്ട് ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രും ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും, മോ​ദി​യോ​ടു​ള്ള യു​വാ​ക്ക​ളു​ടെ നി​രാ​ശ വ്യ​ക്ത​മാ​യ​തി​നു​ശേ​ഷം ര​ണ്ടു​വ​ർ​ഷ​മാ​യി ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നും ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story