Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘ഇന്ദിര ഗാന്ധി...

‘‘ഇന്ദിര ഗാന്ധി ലേയിലെത്തിയതിന്​ പിന്നാലെ പാകിസ്​താനെ കഷ്​ണമാക്കിയിരുന്നു; മോദി എന്ത്​ ചെയ്യുമെന്ന്​ കാണണം’’

text_fields
bookmark_border
‘‘ഇന്ദിര ഗാന്ധി ലേയിലെത്തിയതിന്​ പിന്നാലെ പാകിസ്​താനെ കഷ്​ണമാക്കിയിരുന്നു; മോദി എന്ത്​ ചെയ്യുമെന്ന്​ കാണണം’’
cancel

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേ സന്ദർശനത്തിൽ പ്രതികരണവുമായി കോൺഗ്രസ്​. 

കോൺഗ്രസ്​ ദേശീയ വക്താവും എം.പിയുമായ മനീഷ്​ തിവാരി ഇന്ദിര ഗാന്ധിയുടെ ലേ സന്ദർശനത്തിൻെറ ചിത്രമടക്കം ട്വീറ്റ്​ ചെയ്​തതിങ്ങനെ: അവൾ ലേ സന്ദർശിച്ചതിനുപിന്നാലെ പാകിസ്​താനെ രണ്ട്​ കഷ്​ണമാക്കിയിരുന്നു. അവനെന്തുചെയ്യുമെന്ന്​ കാത്തിരുന്നു കാണണം.

1971ൽ നടന്ന യുദ്ധത്തിൽ പാകിസ്​താൻ ഇന്ത്യക്ക്​ മുന്നിൽ അടിയറവു പറഞ്ഞിരുന്നു. ഇതിനെത്തുടർന്നായിരുന്നു ബംഗ്ലാദേശ്​ രൂപം കൊണ്ടത്​. ബി.ജെ.പി കേന്ദ്രങ്ങൾ മോദിയുടെ ലേ സന്ദർശനം ആഘോഷമാക്കിയതിന്​ പിന്നാലെ നെഹ്​റു, ഇന്ദിരഗാന്ധി, രാജീവ്​ ഗാന്ധി, മൻമോഹൻ സിങ്​ അടക്കമുള്ളവരുടെ സൈനിക കേന്ദ്രങ്ങളുടെ സന്ദർശന ചിത്രങ്ങൾ കോൺഗ്രസ്​ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 
 

Show Full Article
TAGS:india-china Indira Gandhi 
News Summary - congress about modi leh visit -india news
Next Story